വിള ഇൻഷുറൻസ്: തീയതി നീട്ടി
കോട്ടയം: കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ (ഖാരിഫ് സീസൺ) രജിസ്‌റ്റർ ചെയ്യാനുള്ള സമയം 31 വരെ നീട്ടിയതായി കേന്ദ്ര സർക്കാർ ഉത്തരവ്. രജിസ്ട്രേഷൻ ഇന്ന് അവസാനി ക്കാനിരിക്കെയാണ് ഇന്നലെ വൈകിട്ട് തീയതി നീട്ടിയതായി ഉത്തരവിറങ്ങിയത്. പോർട്ടൽ 6ന് തുറന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ മൂലം രജിസ്ട്രേഷൻ 9നായിരുന്നു തുടങ്ങാനായത്.

ഇതിനിടെ രണ്ട് അവധി ദിവസങ്ങൾ വന്നതോടെ ഒട്ടേറെപ്പേർക്ക് രജിസ്ടേഷൻ സാധ്യമായില്ല. അക്ഷയ കേന്ദ്രങ്ങൾ, സി.എസ്.സി (കോമൺ സർവീസ് സെന്റർ) എന്നിവ വഴിയും ഇൻഷുറൻസ് കമ്പനിയുടെ ഏജന്റുമാർ മുഖേ നയും പദ്ധതിയിൽ ചേരാനാകും. നെല്ല്, പച്ചക്കറി തുടങ്ങി 27 വിളകൾക്കാണ് പദ്ധതിയിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്
Comments ()