Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

കോടതി വളപ്പിൽ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് നടന്നു

കോടതി വളപ്പിൽ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് നടന്നു
വൈക്കം കോടതി വളപ്പിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ്

വൈക്കം: വൈക്കം കോടതി വളപ്പിൽ നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് നടന്നു. വൈക്കം മജിസ്ട്രേറ്റും താലൂക്ക് ലീഗൽ സർവീസസ് ചെയർപേഴ്സണുമായ അർച്ചന കെ. ബാബു, മുൻസിഫ് അഭിനിമോൾ രാജേന്ദ്രൻ എന്നിവർ ചേർന്നാണ് ആദ്യ വിളവെടുപ്പ് നടത്തിയത്. കോട്ടയം ജില്ലാ ലീഗൽ സർവീസ്അതോറിറ്റിയുടെയും വൈക്കം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലായിരുന്നു വൈക്കം കൃഷി ഭവന്റെ സഹകരണത്തോടു കൂടി വൈക്കം കോടതി വളപ്പിൽ പച്ചക്കറി കൃഷിയുടെ നടത്തിയത്.അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെജീന ബാപ്പുക്കുട്ടി, വൈക്കം താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി സെക്രട്ടറി എം.പി. അശ്വനി കുമാർ, അനു ജോണി എന്നിവരും അഭിഭാഷകരും പാരാ ലീഗൽവാളന്റിയർമാരും വിളവെടുപ്പിൽ പങ്കാളികളായി. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർപേഴ്സന്റെ മേൽനോട്ടത്തിൽ, താലൂക്ക് ലീഗൽ സർവ്വീസ്കമ്മിറ്റിയിലെ അഭിഭാഷകരും പാരാ ലീഗൽ വോളണ്ടിയർമാരും അടങ്ങുന്ന ഗ്രൂപ്പിൻ്റെ നേതൃത്വത്തിലാണ് കൃഷിയുടെ പരിചരണം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും