വനിതാസംഘം ഭരണ സമിതി തിരഞ്ഞെടുപ്പും പൊതുയോഗവും

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 1801ാം നമ്പർ ഇറുമ്പയം ശാഖയിൽ നടന്ന വനിതാസംഘം ഭരണ സമിതി തിരഞ്ഞെടുപ്പും പൊതുയോഗവും യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉൽഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ധന്യ പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ഷീജ മോഹൻദാസ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ വനിതാ സംഘം സെക്രട്ടറി അമ്പിളി ബിജു വരണാധികാരി ആയിരുന്നു. ശാഖാ പ്രസിഡന്റ് പി.എം.അനിൽകുമാർ മുഖ്യ പ്രസംഗം നടത്തി.സെക്രട്ടറി അജിത് പ്രകാശ് കിരൺ, യൂണിയൻ യൂത്ത് മൂവ് മെന്റ്പ്രസിഡന്റ് ഗൗതം സുരേഷ് ബാബു, വത്സല മോഹൻ, ശിവപ്ര ബിജു, ഒ.കെ.ശശി, സിമി, എ.കെ.അനിൽകുമാർ, കെ.ആർ.പ്രകാശ്, ബിജു ലക്ഷ്മണൻ, അരുൺ.സി.എം, കെ.എസ്.സുഗുണൻ, മോഹൻദാസ്, കെ.ആ. അനിൽ, ബിജു.ടി.ആർ, ഷൈല വിനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.