വടക്കുംകൂര്‍ മൂകാംബിക സരസ്വതി ക്ഷേത്രത്തിൽ വിളക്ക് പൂജ നടത്തി
വൈക്കം: കുഞ്ഞിളം മനസ്സുകളില്‍ അക്ഷര മധുരം നിറയാന്‍ വിദ്യാദേവതയുടെ തിരുനടയില്‍ കുട്ടികള്‍ നടത്തിയ വിളക്ക് പൂജ ഭക്തി നിര്‍ഭരമായി. തെക്കേനട തോട്ടുവക്കം ശ്രീ മൂകാംബിക സരസ്വതി ക്ഷേത്രത്തിലാണ് കുളിച്ച് ഈറനായി കുറിതൊട്ട് വന്ന നിരവധി കുട്ടികള്‍ സരസ്വതിദേവിയുടെ അനുഗ്രഹങ്ങള്‍ക്കായി വിളക്കു പൂജ നടത്തി പ്രാര്‍ത്ഥിച്ചു. ക്ഷേത്രം മേല്‍ശാന്തി സുരേഷ് ആര്‍. പോറ്റി വിളക്കു പൂജയുടെ ദീപം തെളിയിച്ചു. ഞായറാഴ്ച രാവിലെ 8 മുതല്‍ 10 വരെയായിരുന്നു വിളക്കു പൂജ. കുട്ടികളോടൊപ്പം രക്ഷിതാക്കളും വിളക്കു പൂജയില്‍ പങ്കെടുത്തു.
Comments ()