വയോജനങ്ങള്‍ക്ക് തണലേകാന്‍ പഞ്ചായത്തുകളിൽ വയോജന വിശ്രമ കേന്ദ്രങ്ങള്‍ ആവശ്യം: മന്ത്രി പി. പ്രസാദ്
വൈക്കം: വയോജനങ്ങള്‍ക്ക് ഒത്തുകൂടാനും അവരുടെ മാനസിക ഉല്ലാസത്തിന് വേദിയാകാനും വയോജന വിശ്രമ കേന്ദ്രങ്ങള്‍ ഓരോ പഞ്ചായത്തുകളുടെയും തണിലില്‍ രൂപം കൊള്ളേണ്ടത് ആവശ്യമാണെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി തലയാഴം പഞ്ചായത്ത് 9-ാം വാര്‍ഡില്‍ നിര്‍മിച്ച വയോജന വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.കെ. ആശ എം.എല്‍.എ. അധൃക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എസ്. പുഷ്പമണി, പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ്, വൈസ് പ്രസിഡന്റ് ജെല്‍സി സോണി, മെമ്പര്‍മാരായ സുജാത മധു, ബി.എല്‍. സെബാസ്റ്റ്യന്‍, കെ. ബിനിമോന്‍, റോസി ബാബു, എസ്. ദേവരാജന്‍, കെ.വി. ഉദയപ്പന്‍, ഷീജ ഹരിദാസ്, പാര്‍ട്ടി നേതാക്കളായ വി. പോപ്പി, രാജേന്ദ്രന്‍നായര്‍, വി. ലക്ഷമണന്‍, ടി.കെ. സുമേഷ്, ബിജു പറപ്പള്ളി, പഞ്ചായത്ത് സെക്രട്ടറി ജി. മഞ്ജു എന്നിവര്‍ പ്രസംഗിച്ചു.