Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

വേൾഡ് കപ്പ്: വൈക്കം ബാർ അസോസിയേഷൻ പെനാൽറ്റി ഷൂട്ടൗട്ട് നടത്തി

വേൾഡ് കപ്പ്: വൈക്കം ബാർ അസോസിയേഷൻ പെനാൽറ്റി ഷൂട്ടൗട്ട് നടത്തി
വേൾഡ് കപ്പിനോനോട് അനുബന്ധിച്ചു വൈക്കം ബാർ അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തിയ പെനാൽറ്റി ഷൂട്ടൗട്ട് വൈക്കം മുൻസിഫ് അഭിനിമോൾ രാജേന്ദ്രൻ കിക്കോഫ് ചെയ്യുന്നു

വൈക്കം: വേൾഡ് കപ്പിനോട് അനുബന്ധിച്ചു വൈക്കം ബാർ അസോസിയേഷൻ്റെ നേതൃത്വത്തിൽ പെനാൽറ്റി ഷൂട്ടൗട്ട് നടത്തി. പ്രമുഖ ടീമുകളായ അർജൻ്റീന, സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ്, നോർവേ, ജർമനി എന്നീ ടീമുകളിലായി അഭിഭാഷകർ അണിനിരന്നു. മത്സരത്തിൻ്റെ കിക്കോഫ് വൈക്കം മുൻസിഫ് അഭിനിമോൾ രാജേന്ദ്രൻ, വൈക്കം മജിസ്ട്രേട്ട് ചിത്രലേഖ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

ബാർ അസോസിയേഷൻ പ്രസിഡൻ്റ് മധു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വൈക്കം ബാർ അസോസിയേഷൻ സെക്രട്ടറി എം.ജി. രഞ്ജിത്ത്, വൈസ് പ്രസിഡൻ്റ് ജോബി വർഗീസ്, ജോയിൻ്റ് സെക്രട്ടറി ആഷിക് അഷ്റഫ്, സീനിയർ അഭിഭാഷകരായ എസ്.എൻ. ജയചന്ദ്രൻ, കെ.പ്രസന്നൻ, ആർ. കൃഷ്‌ണകുമാർ, അനീഷ് ഗോപാൽ, പി.എസ്. രഞ്ജിത്, കെ.ജി. പ്രദീപൻ, എൻ. ശ്രീജിത്ത്, പി.ആർ. പ്രമോദ്, സ്‌മിത സോമൻ, കെ.ജി. ധന്യ, കെ.എ. ഷൈല, കെ.പി. ശിവജി എന്നിവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും