|
Loading Weather...
Follow Us:
BREAKING

യാത്രക്കാരുടെ ജീവന് ഭീഷണിയായി മഹാദേവക്ഷേത്രത്തിലെ ഓടുകൾ

യാത്രക്കാരുടെ ജീവന് ഭീഷണിയായി മഹാദേവക്ഷേത്രത്തിലെ ഓടുകൾ
വഴിയാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തി മഹാദേവക്ഷേത്രത്തിലെ ഓടുകൾ വീഴാറായി നിൽക്കുന്നു

വൈക്കം: വഴിയാത്രക്കാരുടെ ജീവന് ഭീഷണിയായി വൈക്കം മഹാദേവ ക്ഷേത്രത്തിലെ നെൽപ്പുര. ക്ഷേത്രവളപ്പിലെ തെക്ക് പടിഞ്ഞാറേ കോണിലായി ചുറ്റുമതിലിനോട് അനുബന്ധിച്ചുള്ള നെൽപ്പുരയുടെ ഓടുകൾ ഏത് നിമിഷവും അടർന്ന് വഴിയാത്രക്കാരുടെ മേൽ പതിക്കാവുന്ന നിലയിലാണ്. ക്ഷേത്ര മതിലിനോട് ചേർന്ന് നഗരത്തിലെ ഏറ്റവും തിരക്കേറിയ പടിഞ്ഞാറേ നട - തെക്കേ നട റോഡിലാണ് ഇത്. ഒരു ചെറിയ കാറ്റടിച്ചാൽ, ഒരു പക്ഷി വന്നിരുന്നാൽ പല ഓടുകളും നിലംപതിക്കുന്ന സ്ഥിതിയിലാണ് നിൽക്കുന്നത്. ക്ഷേത്രം ചുറ്റിയുള്ള പ്രധാന റോഡിലെ വളവ് കൂടിയായതിനാൽ ഇവിടെ ഗതാഗതക്കുരുക്കും പതിവാണ്. വാഹനം തട്ടി നെൽപ്പുരയുടെ മേൽക്കൂരയുടെ ഈ ഭാഗം തകർന്ന് ഓടുകൾ അടർന്ന് വീഴാൻ തുടങ്ങിയിട്ട് നാളുകളായി. ദേവസ്വം അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. ഓടുകൾ അപകട നിലയിൽ നിൽക്കുന്നത് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ അറിയിക്കണമെന്ന് സമീപത്തെ കച്ചവടക്കാർ ദേവസ്വം ജീവനക്കാരെ അറിയിച്ചപ്പോൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് ഓട് മാറ്റിയിടലല്ല പണി എന്നായിരുന്നത്രേ മറുപടി. ടോറസുകളും കണ്ടെയ്നർ ലോറികളുമടക്കമുള്ള വലിയ വാഹനങ്ങൾക്ക് നഗരത്തിൽ നിരോധനമുണ്ടെങ്കിലും അത് പാലിക്കപ്പെടാറില്ല. ഇത്തരം വാഹനങ്ങൾ തട്ടി ക്ഷേത്ര മതിലിനും കെട്ടിടങ്ങൾക്കും കേടുപാടുകളുണ്ടാകുന്നത് പതിവാണ്.