ഉദയനാപുരം പഞ്ചായത്തിൽ യോഗ പരിശീലനം നടന്നു
വൈക്കം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഉദയനാപുരം പഞ്ചായത്തിൽ ഹോമിയോ ഡിസ്പെൻസറി വെൽനെസ് സെൻ്റിൻ്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലനം നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു യോഗ പരിശീലനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ്കമ്മറ്റി ചെയർമാൻമാരായ ജസീനാ ഷാജുദീൻ, കെ. ദീപേഷ്, ഡോക്ടർ ബിന്ദു പണിക്കർ, ഡോക്ടർ ടി.എസ് ലക്ഷ്മി, എം.എസ്. ബിസ്‌മി എന്നിവർ യോഗ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജുവും പഞ്ചായത്ത് അംഗങ്ങളും യോഗ പരിശീലനം നടത്തി.
Comments ()