യോഗക്ഷേമ ഉപസഭയുടെ കുടുംബസംഗമവും ഓണാഘോഷവും 31-ന്
വൈക്കം: യോഗക്ഷേമ ഉപസഭയുടെ നേതൃത്വത്തില്‍ ഓണാഘോഷവും കുടുംബസംഗമവും 31-ന് ചാത്തന്‍കുടി ദേവീക്ഷേത്രത്തിലെ ഓഡിറ്റോറിയത്തില്‍ നടത്തും. രാവിലെ 9.30-ന് നടക്കുന്ന ആഘോഷ പരിപാടികള്‍ മുന്‍ ശബരിമല, ആറ്റുകാല്‍ മേല്‍ശാന്തി വി. മുരളീധരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഓണസദ്യ, ക്വിസ് മത്സരം, വിവിധ കലാപരിപാടികള്‍ എന്നിവ നടത്തും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം യോഗക്ഷേമസഭ ജില്ലാ സെക്രട്ടറി ജയ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഉപസഭാ പ്രസിഡന്റ് നീലകണ്ഠന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും.