Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് പ്രദക്ഷിണം ഭക്തി സാന്ദ്രമായി സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് എട്ടു പേർക്ക് സൂര്യാതപമേറ്റു മക്കാവൂ തത്തയെ കാണാതായി 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഒറ്റ ദിവസം നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് പ്രദക്ഷിണം ഭക്തി സാന്ദ്രമായി സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് എട്ടു പേർക്ക് സൂര്യാതപമേറ്റു മക്കാവൂ തത്തയെ കാണാതായി 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഒറ്റ ദിവസം നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

35 വര്‍ഷം തരിശായി കിടന്ന പാടശേഖരത്ത് കര്‍ഷക കൂട്ടായ്മ നടത്തിയ കൃഷിയ്ക്ക് നൂറ് മേനി വിളവ്

35 വര്‍ഷം തരിശായി കിടന്ന പാടശേഖരത്ത് കര്‍ഷക കൂട്ടായ്മ നടത്തിയ കൃഷിയ്ക്ക് നൂറ് മേനി വിളവ്
കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ നെല്‍ കൃഷിയുടെ വിളവെടുപ്പ് മഹോത്സവം കൃഷി ഓഫീസര്‍ രേഷ്മ ഗോപി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: തലയാഴത്ത് 35 വര്‍ഷമായി കൃഷി ചെയ്യാതെ തരിശായി കിടന്ന തലയാഴം പഞ്ചായത്ത് മൂലേക്കരി പാടശേഖരത്ത് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ വര്‍ഷ കൃഷിയ്ക്ക്  നൂറ് മേനി വിളവ്. മുന്‍ പഞ്ചായത്ത് മെമ്പര്‍ പ്രീജു കെ. ശശിയുടെ നേതൃത്വത്തിലുള്ള കര്‍ഷക കൂട്ടായ്മയാണ് 60 ഏക്കര്‍ സ്ഥാലത്ത് നെലവിത്ത് പാകി മികച്ച വിളവ് സ്വന്തമാക്കിയത്. കൃഷിയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള കര്‍ഷകര്‍ ഒത്തുകൂടിയപ്പോള്‍ അതിനു നേട്ടം ആറുപതോളം കര്‍ഷകര്‍ക്ക് സ്വന്തമായി. തലയാഴം പഞ്ചായത്തിലെ കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന മുഴുവന്‍ പാടശേഖരങ്ങളും ഏറ്റെടുത്ത് കൃഷി ചെയ്യാന്‍ കര്‍ഷക കൂട്ടായ്മ തയ്യാറാണെന്നും മുന്‍ പഞ്ചായത്ത് മെമ്പര്‍ പ്രീജു കെ. ശശി പറഞ്ഞു. കൃഷിയുടെ വിളവെടുപ്പ് മഹോത്സവം ചൊവ്വാഴ്ച രാവിലെ തലയാഴം പഞ്ചായത്ത് കൃഷി ഓഫീസര്‍ രേഷ്മ ഗോപി ഉദ്ഘാടനം ചെയ്തു. കര്‍ഷക കൂട്ടായ്മ പ്രസിഡന്റ് എം.കെ. ഓമനകുട്ടന്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ പ്രീജു കെ. ശശി, സെക്രട്ടറി ഹാരിഷ് കാലാപള്ളി, വൈസ് പ്രസിഡന്റ് രക്തനപ്പന്‍, കെ.വി. പ്രസന്നന്‍, ടി.എസ്. സജീവ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ്, വി.എസ് ഹരിശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്തിൻ്റേയും കൃഷിവകുപ്പിന്റേയും പിന്‍ന്തുണയും പ്രത്സാഹനവും ഈ നേട്ടത്തിന്റെ പിന്നിലുണ്ടെന്ന് കര്‍ഷക കൂട്ടായ്മ പ്രസിഡന്റ് എം.കെ. ഓനമക്കുട്ടന്‍ പറഞ്ഞു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും