|
Loading Weather...
Follow Us:
BREAKING

ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും പ്രതിഷേധവും സംഘടിപ്പിച്ചു

ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും പ്രതിഷേധവും സംഘടിപ്പിച്ചു
ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ വൈക്കം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മെമ്പർഷിപ്പ് വിതരണം അഡ്വ.പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും പ്രതിഷേധവും സംഘടിപ്പിച്ചു. ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ വൈക്കം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മെമ്പർഷിപ്പ് വിതരണം  ജൂനിയർ അഭിഭാഷകൻ രോഹന് നൽകി അഡ്വ. പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ചീഫ് ജസ്റ്റിസ്‌ ഗവായ്ക്കുനേരെ ഉണ്ടായ സംഘപരിവാർ അക്രമത്തിൽ പ്രതിഷേധിച്ച് അഡ്വ. വി പി അനിൽകുമാർ പ്രമേയം അവതരിപ്പിച്ചു. കോടതിയങ്കണത്തിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ്‌ അഡ്വ.എ. മനാഫ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അഡ്വ.പി.ആർ. പ്രമോദ്, വൈസ് പ്രസിഡന്റ്‌ അഡ്വ. സ്മിതാ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.  അഭിഭാഷകരായ പി.എസ്. രഞ്ജിത്, കെ.ആർ. അനിൽകുമാർ, സുരേഷ് ബാബു, സുജിത് സോമശേഖരൻ, സുഭാഷ് ചന്ദ്രൻ, അനിതാഭായ്, ടി.എസ്. ബിജു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.