Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പിതൃതർപ്പണ പുണ്യത്തിൽ ജനസഹസ്രങ്ങൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ പിതൃതർപ്പണ പുണ്യത്തിൽ ജനസഹസ്രങ്ങൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

പഴുതുവള്ളില്‍ ഭഗവതിയ്ക്ക് തിരി ദീപങ്ങള്‍ സമര്‍പ്പിച്ച് ആയിരങ്ങള്‍ നിര്‍വൃതി കൊണ്ടു

പഴുതുവള്ളില്‍ ഭഗവതിയ്ക്ക് തിരി ദീപങ്ങള്‍ സമര്‍പ്പിച്ച് ആയിരങ്ങള്‍ നിര്‍വൃതി കൊണ്ടു
പള്ളിപ്രത്തുശ്ശേരി പഴുതുവള്ളില്‍ ഭഗവതി ക്ഷേത്രത്തിലെ മകരസംക്രമ മഹോത്സവത്തിന്റെ ഭാഗമായി നടന്ന തിരിപിടുത്തത്തിന്റെ ദീപ പ്രകാശനം വൈക്കം ഡി.വൈ.എസ്.പി. പി.എസ്. ഷിജു നിര്‍വ്വഹിക്കുന്നു.

വൈക്കം: വൃതശുദ്ധിയോടെ എത്തിയ ആയിരക്കണക്കിന് ഭക്തര്‍ പഴുതുവള്ളില്‍ ഭഗവതിയ്ക്ക് തിരി ദീപങ്ങള്‍ സമര്‍പ്പിച്ചു. പള്ളിപ്രത്തുശ്ശേരി 678-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖയുടെ കീഴിലുള്ള പഴുതുവള്ളില്‍ ക്ഷേത്രത്തിലെ മകരസംക്രമ മഹോത്സവത്തിന്റെ പ്രധാന ചടങ്ങാണ് ദേവിയ്ക്ക് തിരിപിടുത്തം. വിവധ മേഖലകളില്‍ നിന്നെത്തിയ ഭക്തര്‍ മണിക്കൂറുകളോളം ക്യൂ നിന്നാണ് തിരിപിടുത്തം ചടങ്ങ് നടത്തിയത്. തിരി ദീപങ്ങളുമായി ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ച് ആചാരപൂര്‍വ്വം ദേവിയ്ക്ക് സമര്‍പ്പിച്ചു. ക്ഷേത്രം തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍, മേല്‍ശാന്തി ചെമ്മനത്തുകര ഷിബു എന്നിവര്‍ മുഖ്യ കാര്‍മ്മികരായിരുന്നു. തിരിപിടുത്തത്തിന്റെ ദീപ പ്രകാശനം വൈകിട്ട് 7.00 ന് വൈക്കം ഡി.വൈ.എസ്.പി. പി.എസ്. ഷിജു നിര്‍വ്വഹിച്ചു. തിരിപിടുത്തത്തിനുശേഷം വലിയ കാണിക്ക, വിളക്കിന് എഴുന്നള്ളിപ്പ്, നാടകം, ഗരുഡന്‍ തൂക്കം, ഭഗവതിയ്ക്ക് കളമെഴുത്തും പാട്ടും എന്നിവയും നടന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.00 ന് ഉത്സവത്തിലെ സമാപനം കുറിച്ച് വടക്കുപുറത്ത് വലിയ ഗുരുതിയും, അന്നദാനവും നടന്നു. ചടങ്ങുകള്‍ക്ക് പ്രസിഡന്റ് സത്യന്‍ രാഘവന്‍, സെക്രട്ടറി വി.ആര്‍. അഖില്‍, വൈസ് പ്രസിഡന്റ് മനോജ് പൂത്തേയത്ത്, വനിതാ സംഘം പ്രസിഡന്റ് സ്മിത മനോജ്, സെക്രട്ടറി രമാ ബാബു, വൈസ് പ്രസിഡന്റ് കുമാരി വേലപ്പന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.എം. രാധാകൃഷ്ണന്‍, സെക്രട്ടറി എം.എസ്. സൂരജ്, വൈസ് പ്രസിഡന്റ് ആര്‍.കെ. രഞ്ജിത് എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും