Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

ആശുപത്രി ജംഗ്ഷനിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം

ആശുപത്രി ജംഗ്ഷനിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം
താലൂക്ക് ഗവണ്‍മെന്റ് ആയൂര്‍വേദ ആശുപത്രി ജംഗ്ഷനിൽ സ്ഥല ഉടമ ജോസഫ് ബിജു മറായില്‍ സൗജന്യമായി വിട്ടുകൊടുത്ത സ്ഥലം ചേര്‍ത്ത് റോഡിന് വീതി കൂട്ടിയപ്പോള്‍

വൈക്കം: റോഡ് വികസനത്തിന് സൗജന്യമായി ആവശ്യമായ സ്ഥലം ഉടമ വിട്ടു നൽകിയതോടെ താലൂക്ക് ഗവണ്‍മെന്റ് ആയൂര്‍വേദ ആശുപത്രി ജംഗ്ഷനില്‍ ദീര്‍ഘകാലമായി നില നിന്നിരുന്ന ഗതാഗത തടസ്സത്തിന് ശാശ്വത പരിഹാരമായി. വൈക്കം കോവിലത്തും കടവ് - കണിയാം തോട് റോഡില്‍ താലൂക്ക് ഗവണ്‍മെന്റ് ആയൂര്‍വേദ ആശുപത്രി സ്ഥിതിചെയ്യുന്ന ജംഗ്ഷനില്‍ സ്ഥല പരിമിതിമൂലം ഗതാഗത തടസ്സം പതിവായിരുന്നു. ആശുപത്രി സ്ഥിതിചെയ്യുന്ന പുരയിടത്തിന്റെ ഉടമയായ ജോസഫ് ബിജു മറായില്‍ വിട്ട് കൊടുത്ത 1 മീറ്റര്‍ വീതിയില്‍ 40 മീറ്റര്‍ നീളത്തില്‍ സൗജന്യമായി സ്ഥലം നല്‍കിയതോടെ റോഡിന് ആവശ്യമായ സ്ഥലസൗകര്യമായി. ഇതോടെ ഇതു വഴി കടന്നു പോകുന്ന എല്ലാ വാഹനങ്ങള്‍ക്കും തടസ്സങ്ങള്‍ കൂടാതെ യാത്ര ചെയ്യാം. റോഡ് വികസനത്തിന് ആവിശ്യമായ സ്ഥലം നല്‍കിയ ജോസഫ് ബിജു മറായിയേയും ഈ ആവശ്യം നേടിയെടുക്കാന്‍ ദീര്‍ഘകാലമായി ശ്രമം നടത്തി വന്ന 26-ാം വാര്‍ഡ് കൗണ്‍സിലര്‍ അശോകന്‍ വെള്ളവേലിയെയും നാട്ടുകാര്‍ അഭിനന്ദിച്ചു. റോഡിന് വിലപിടിപ്പുള്ള സ്ഥലം നല്‍കിയ ജോസഫ് ബിജു മറായിയെയും അതിനുവേണ്ടി പ്രവര്‍ത്തിച്ച വാര്‍ഡ് കൗണ്‍സിലര്‍ അശോകന്‍ വെള്ളവേലിയെയും വരും ദിവസം നാട്ടുകാര്‍ ആദരിക്കും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും