Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

അബ്ദുറഹ്മാൻ രണ്ടത്താണി ഇടതുപാളയത്തിലേക്ക്

അബ്ദുറഹ്മാൻ രണ്ടത്താണി ഇടതുപാളയത്തിലേക്ക്
അബ്ദുറഹ്മാൻ രണ്ടത്താണി

മലപ്പുറം: അബ്ദുറഹ്മാൻ രണ്ടത്താണിയെ താനൂരിലോ തിരൂരിലോ പരിഗണിക്കാൻ സി.പി.എം നീക്കം. ഇതുസംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി സി.പി.എമ്മിൻ്റെ ജില്ലാ കമ്മിറ്റി യോഗം വൈകാതെ ചേരും. മുൻ എം.എൽ.എയും മുസ്ലീം ലീഗ് മുതിർന്ന നേതാവുമായ രണ്ടത്താണി സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. തിരൂരങ്ങാടിയിലെ സ്ഥാനാർത്ഥി നിർണയത്തിന് എതിരെയാണ് പ്രധാനമായും ആരോപണം ഉന്നയിച്ചത്. അർഹതയുള്ളവരെ തഴഞ്ഞുവെന്നും ഇതിന്റെ മാനദണ്ഡം ചോദ്യം ചെയ്‌താൽ അച്ചടക്ക ലംഘനമായി കാണരുതെന്നും രണ്ടത്താണി ഫെയ്‌സ്ബുക്കിലൂടെ വിമർശിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുനലൂർ മണ്ഡലത്തിലെ സ്‌ഥാനാർഥിയായിരുന്നു അബ്ദുറഹ്‌മാൻ രണ്ടത്താണി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും