വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ കാണക്കാരി സ്വദേശി ടി.ജി. മോഹനൻ (73), ബൈക്ക് യാത്രികൻ കൂരോപ്പട സ്വദേശി നിഖിൽ ചാക്കോ (20) എന്നിവർക്കു പരിക്കേറ്റു. രാവിലെ 9.30 യോടെ ചേർപ്പുങ്കൽ പള്ളിക്കു സമീപത്തു വച്ചായിരുന്നു അപകടം. ഇന്നലെ രാത്രി കിഴപറയാറിൽ വച്ച് അഞ്ജാതവാഹനം ഇടിച്ചു സ്കൂട്ടർ യാത്രക്കാരൻ ആദർശിനു (26) പരിക്കേറ്റു. ഇന്നലെ വൈകിട്ട് പാഞ്ചാലിമേട്ടിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു മുണ്ടക്കയം സ്വദേശി അക്ഷയ് സുനിലിനു (18) പരിക്കേറ്റു.
Comments ()