അഖില കേരള ചെസ് ടൂർണമെന്റ്
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് അക്കാദമി ഓഫ് ചെസ്സ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് സെൻ്റ്റിൻ്റെ നേതൃത്വത്തിൽ അഖില കേരള ചെസ് ടൂർണമെന്റ് നടന്നു. തലയോലപ്പറമ്പ് ബഷീർ സ്മാരക
ഹയർസെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന ടൂർണമെൻ്റിൽ കോട്ടയം സ്വദേശിയും ആറു വയസുകാരിയുമായ കരോലിൻ ആൽവിൻ മുതൽ എറണാകുളം സ്വദേശി 81കാരൻ ആർ. പ്രഭു വരെ കരുക്കൾ നീക്കി.
15 വയസിൽ താഴെയുള്ളവരുടെ മൽസരത്തിൽ എറണാകുളം സ്വദേശി എഴു വയസുകാരൻ യാദവ് കൃഷ്‌ണയടക്കം 41ആൺകുട്ടികളും മൽസരിച്ചപ്പോൾ 20 പെൺകുട്ടികളും ചെക്ക് പറഞ്ഞു. സംസ്ഥാനത്ത് നിന്ന് 230 പേരാണ് മത്സരത്തിൽ കരുക്കൾ നീക്കിയത്. ഒന്നര ലക്ഷം രൂപയുടെ 86ക്യാഷ് പ്രൈസുകളും, 34 ട്രോഫികൾ 20 മെഡലുകൾ എന്നിവയായിരുന്നു വിജയികൾക്ക് സമ്മാനം. 15 വയസിൽ താഴെയുള്ള കുട്ടികൾക്കായി പ്രത്യേക കരുനിക്ക ബോർഡുകളും ഉണ്ടായിരുന്നു. രാവിലെ 10ന് ആരംഭിച്ച് ഏഴ് റൗണ്ട് മത്സരങ്ങൾ പൂർത്തിയാക്കി വൈകുന്നേരം അഞ്ചോടെയാണ് സമാപിച്ചത്.

അസറ്റ് പ്രസിഡൻ്റ് കെ.കെ. ഉണ്ണിക്കുട്ടൻ, സെക്രട്ടറി ബിജു പവിത്രൻ, ട്രഷറർ വി.കെ. രമേശൻ, രക്ഷാധികാരി എം.ടി. തര്യച്ചൻ, ബിനു മോഹൻ,ആർ. സുരേന്ദ്രനാഥ്, വിജയ കുമാർ ഷേണായി, എം.എം കൃഷ്ണൻകുട്ടി, കെ.ജെ ജീസസ്, പി. ബാഹുലേയൻ, വി.എ. അജേഷ്കുമാർ, ഫിൽസൺ ഫിലിപ്പ് എന്നിവരാണ് ഈ കരുക്കൾ നീക്കത്തിന് പിന്നിൽ പ്രവർത്തിച്ചത്.
Comments ()