ബഷീർ വര: ജില്ലാതല പെൻസിൽ ഡ്രോയിംഗ് മത്‌സരം സംഘടിപ്പിച്ചു
തലയോലപ്പറമ്പ്: ബാലസംഘം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ബഷീർ വര ജില്ലാതല പെൻസിൽ ഡ്രോയിംഗ് മത്സരം ഇളങ്കാവ് ഗവ. യു.പി .സ്കൂളിൽ നടന്നു. ചിത്രകാരി എസ് .ഉഷാദേവി ഉദ്ഘാടനം ചെയ്തു. ബാലസംഘം ജില്ലാ പ്രസിഡൻ്റ് ശ്രീജിത്ത് സോമൻ അദ്ധ്യക്ഷത വഹിച്ചു. 12 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.

ബഷീർ ചിത്രങ്ങൾ മാത്രമല്ല, ബഷീറിന്റെ കഥാപാത്രങ്ങളെയും വിരൽത്തുമ്പുകളിൽ കുട്ടികൾ സൃഷ്ടിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. ശെൽവരാജ്, ഏരിയ സെക്രട്ടറി ഡോ.സി.എം. കുസുമൻ, ബാലസംഘം ഭാരവാഹികളായ പി.ജി അശ്വിൻ, ഡി.എം ദേവരാജൻ, സാബു ഐസക്ക്, ടി. സജി, ജി. പ്രിയേഷ്, നിഷാ സജി, ഹേമലത ടീച്ചർ, എ. പത്രോസ്, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ. പ്രസന്നൻ എന്നിവർ സംസാരിച്ചു.
Comments ()