അപകടങ്ങളിൽ 3 പേർക്ക് പരിക്കേറ്റു
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പൈകയിൽ വച്ചു കാർ മതിലിൽ ഇടിച്ചു പൈക സ്വദേശിനു സി. ജോയി (69), ലവ് ലി ജോയി (64) എന്നിവർക്കു പരിക്കേറ്റു. ഇന്നലെ വൈകിട്ടു കുമളിയിൽ വച്ചു നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ചു വീണു കുമളി സ്വദേശി ലിസി തോമസിനു (56) പരിക്കേറ്റു. ഇന്നലെ രാത്രി കോഴയിൽ വച്ച് കെ.എസ്.ആർ.ടി.സി. ബസും ബൈക്കു കൂട്ടിയിടിച്ചു കാഞ്ഞിരമറ്റം സ്വദേശി ജോയൽ തോമസിനു (25) പരിക്കേറ്റു.
Comments ()