ചേർത്തലയിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് നിരവധി പേർക്ക് പരിക്ക്
ചേർത്തല: ചേർത്തലയിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് നിരവധി പേർക്ക് പരിക്ക്. ദേശീയ പാതയിൽ ചേർത്തല കെ.വി.എം ആശുപത്രിക്ക് മുന്നിൽ ശനിയാഴ്ച രാത്രി 11.10 ഓടെയാണ് അപകടം.

സുൽത്താൻ ബത്തേരിയ്ക്ക് പോയ സൂപ്പർഫാസ്റ്റ് ഡീലക്സ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. കൈക്കുഞ്ഞ് അടക്കം 19 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കെ.വി.എം ആശുപത്രിയിലും ചേർത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Comments ()