അച്ചിനകം പള്ളിയിൽ തിരുനാൾ കൊടിയേറി
വെച്ചൂർ: വെച്ചൂർ അച്ചിനകം സെൻ്റ് ആൻ്റണീസ് പള്ളിയിൽ വിശുദ്ധ അന്തോനീസിൻ്റേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും സംയുക്ത തിരുനാളിന് തുടക്കമായി. വൈക്കം ഫൊറോനാ വികാരി ഫാ. ബർക്കു മാൻസ് കൊടയ്ക്കൽ കൊടിയേറ്റിനും ദിവ്യബലിക്കും മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. ആൻ്റണി മംഗലത്ത്, ഫാ. അബിൻ മങ്ങാരത്തുചിറ എന്നിവർ സഹകാർമികരായിരുന്നു.ആരാധനാദിനമായ ഇന്ന് രാവിലെ 6.30 -ന് ദിവ്യബലി, തുടർന്ന് കുടുംബയൂണിറ്റുകളുടേയും സംഘടനകളുടെയും നേതൃത്വത്തിൽ ആരാധന. വൈകിട്ട് 5-ന് പൊതു ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, ഫാ.സനു പുതുശേരി ദിവ്യകാരുണ്യ സന്ദേശം നൽകും.
Comments ()