Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

അമലാപുരി പള്ളിയില്‍ ഈശോയുടെ തിരുനാളിന് നാളെ കൊടിയേറും

വൈക്കം: അമലാപുരി തിരുഹൃദയ ദേവാലത്തില്‍ ഈശോയുടെ തിരുഹൃദയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 23, 24, 25 തീയതികളില്‍ ആഘോഷിക്കും. 23 ന് വൈകിട്ട് 5.30 ന് തിരുനാളിന് ഫാദര്‍ സെബാസ്റ്റ്യന്‍ ചേന്നപ്പള്ളി കൊടിയേറ്റും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടക്കും. തോട്ടകം സെക്രട്ട്ഹാര്‍ട്ട് യൂണിറ്റ് കുര്‍ബാനയ്ക്ക് കാഴ്ച സമര്‍പ്പണം നടത്തും. 24 ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് 5.30 ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ വര്‍ഗ്ഗീസ് മൈനാട്ടി മുഖ്യ കാര്‍മ്മികനാകും. തുടര്‍ന്ന് വിശുദ്ധന്റെ തിരുസ്വരൂപം കിഴക്കോട്ട് കൊടിയാട് വരെ പ്രദക്ഷിണമായി എഴുന്നള്ളിക്കും. 26 ന് ഈശോയുടെ തിരുഹൃദയ തിരുനാള്‍ നടത്തും. രാവിലെ വീടുകളിലേയ്ക്ക് കഴുന്ന് എഴുന്നള്ളിപ്പ് നടത്തും. വൈകിട്ട് 5.30 ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ ജയ്‌മോന്‍ കുമ്പിളത്ത് മുഖ്യ കാര്‍മ്മികനാകും. തുടര്‍ന്ന് പടിഞ്ഞാറോട്ട് ആറാട്ടുകുളങ്ങര കുരുശടിയിലേയ്ക്ക് പ്രദക്ഷിണം പുറപ്പെടും. 

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും