|
Loading Weather...
Follow Us:
BREAKING

അമൃത് പദ്ധതി തടസ്സപ്പെടുത്തിയെന്നത് അടിസ്ഥാന രഹിതം: നഗരസഭ ചെയർമാൻ

അമൃത് പദ്ധതി തടസ്സപ്പെടുത്തിയെന്നത് അടിസ്ഥാന രഹിതം: നഗരസഭ ചെയർമാൻ

വൈക്കം: നഗരസഭ 14ാം വാർഡിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച സൗന്ദര്യവൽക്കരണ പ്രവൃത്തികൾ ചെയർമാൻ തടസ്സപ്പെടുത്തി എന്ന പ്രചാരണം വസ്തുതാ വിരുദ്ധവും രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതുമാണെന്ന് വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ അറിയിച്ചു. അമൃത് പദ്ധതിയിൽ 14-ാം വാർഡിൽ മാത്രമല്ല നഗരത്തിലെ ഒന്നിലധികം വാർഡുകളിൽ പ്രവൃത്തികൾ ആരംഭിക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. വിവിധ വാർഡുകളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് അതാത് വാർഡ് കൗൺസിലർമാർ നേതൃത്വം നൽകും. 14-ാം വാർഡിൽ പ്രവൃത്തികൾ ആരംഭിച്ചപ്പോൾ എഞ്ചിനീയറിങ്ങ് വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് 14-ാം വാർഡ് കൗൺസിലറെയോ നഗരസഭ ചെയർമാനെയോ വിവരം അറിയിക്കാതെ 20-ാം വാർഡ് കൗൺസിലർ അവിടെ ചെന്ന് തൻ്റെ വർക്കാണെന്ന് പറഞ്ഞ് മേൽനോട്ടം വഹിച്ചതാണ് ചെയർമാൻ തടഞ്ഞത്.  14-ാം വാർഡുൾപ്പെടെ വിവിധ വാർഡുകളിൽ അമൃത് പദ്ധതിയിൽ അനുവദിച്ചിട്ടുള്ള എല്ലാ വർക്കുകളും സമയബന്ധിതമായി അതാത് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. അമൃത് പദ്ധതിയുടെ ചെലവ് 50% മാത്രമാണ് കേന്ദ്ര വിഹിതമെന്നും ബാക്കി ചെലവ് സംസ്ഥാന സർക്കാരും മുനിസിപ്പാലിറ്റിയുമാണ് വഹിക്കുന്നതെന്നും ചെയർമാൻ പറഞ്ഞു.