|
Loading Weather...
Follow Us:
BREAKING

അംഗണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

അംഗണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
തലയാഴം ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ നിര്‍മ്മിച്ച 117-ാം നമ്പര്‍ അംഗണവാടി കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രമേഷ്. പി.ദാസ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ പഞ്ചായത്തിന്റെ ചെലവില്‍ നിര്‍മ്മിച്ച തറേപ്പറമ്പ് 117-ാം നമ്പര്‍ അംഗണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രമേഷ്. പി.ദാസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജെല്‍സി സോണി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി. മധു, കൊച്ചുറാണി ബേബി, വാര്‍ഡ് മെമ്പര്‍ റോസി ബാബു, മെമ്പര്‍മാരായ എം.എസ്. ധന്യ, ഷീജ ബൈജു, എസ്. ദേവരാജന്‍, സിനി സലി, കെ. ബിനിമോന്‍, ഷീജ ഹരിദാസ്, പ്രീജു. കെ. ശശി, കെ.വി. ഉദയപ്പന്‍, സൂപ്പര്‍വൈസര്‍ കെ.എ. മിനി, പി. രജനി, വി.എന്‍. റെജിമോന്‍, പി.കെ. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.