Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന് തിരിച്ചടി

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന് തിരിച്ചടി

ന്യൂദൽഹി: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷ മരവിപ്പിക്കുമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് കോടതി അറിയിച്ചു. കേസില്‍ മൂന്നു വര്‍ഷത്തേക്കാണ് തടവിന് ആന്റണി രാജുവിനെ ശിക്ഷിച്ചത്. വിഷയത്തില്‍ ശിക്ഷ മരവിപ്പിക്കണമെന്നാവ്യപ്പെട്ടു കൊണ്ട് നേരത്തെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളുകയായിരുന്നു. ഇതിനു പിന്നാലെയാണ് ആന്റണി രാജു സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.

1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സെര്‍വലിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ആന്റണിരാജുവും മുന്‍ കോടതി ഉദ്യോഗസ്ഥനും ചേര്‍ന്ന് തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി നടത്തിയെന്നാണ് കേസ്. അന്ന് അദ്ദേഹം പ്രതിയുടെ അഭിഭാഷകനായിരുന്നു. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ ഹൈകോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും