Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം

എസ്. സതീഷ്കുമാർ

നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം

വൈക്കം: നഗരസഭയുടെ പഴയ സ്വകാര്യ ബസ് സ്റ്റാൻഡിൽ ഉള്ള ഷോപ്പിംഗ് കോംപ്ലക്സിൽ വെള്ളം കയറി. ഭൂമിനിരപ്പിൽ നിന്നും താഴ്ന്നിരിക്കുന്ന ഇരുനില ഷോപ്പിംഗ് കോംപ്ലക്സിന്റെ താഴത്തെ നിലയിലാണ് വെള്ളം നിറഞ്ഞത്. അശാസ്ത്രീയ നിർമ്മാണം മൂലം കെട്ടിടത്തിലെ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. 15ലധികം വ്യാപാരസ്ഥാപനങ്ങളും രണ്ട് സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്ന നഗരസഭയുടെ വ്യാപാര സമുച്ചയത്തിലാണ് ഈ ദുരവസ്ഥ.

താഴത്തെ നിലയിലെ കടമുറികളിൽ വെള്ളം നിറഞ്ഞതോടെ പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. 7000 മുതൽ പതിനായിരം രൂപ വരെ ജി.എസ്.ടി അടക്കം വാടക നൽകിയാണ് ഇവിടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് നാളേറെയായി. അടിയന്തരമായി വെള്ളക്കെട്ട് നീക്കി വ്യാപാരസ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ സൗകര്യം ഒരുക്കണമെന്നാണ് ആവശ്യമുയരുന്നത്. കെട്ടിടത്തിലും മുറികളിലും വെള്ളം നിറഞ്ഞ് വ്യാപാരം പ്രതിസന്ധിയിൽ ആയതോടെ നഗരസഭക്കെതിരെ കെട്ടിടത്തിലെ വ്യാപാരികളുടെ ശക്തമായ രോഷമാണ് ഉയരുന്നത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും