Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്

എസ്. സതീഷ്കുമാർ

വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്

വൈക്കം: പ്രശസ്തമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ 'നിറയും പുത്തരിയും' ആഗസ്റ്റ് 3ന് നടക്കും. പുലർച്ചെ 5.40നും 6.20നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ മേൽശാന്തിയുടെ കാർമ്മികത്വത്തിലാണ് പ്രധാന ചടങ്ങുകൾ നടക്കും. കാർഷികാഭിവൃദ്ധിയും കുടുംബ ഐശ്വര്യവും ലക്ഷ്യമിട്ട് നടത്തുന്ന ചടങ്ങിനായുള്ള ഒരുക്കങ്ങൾ ക്ഷേത്രത്തിൽ തുടങ്ങി. ഇല്ലി, നെല്ലി, ചുണ്ട, കടലാടി, ആൽ, മാവ്, പ്ലാവ്, ഇലഞ്ഞി, വെള്ളിപ്പാല, കരിക്കൊടി എന്നീ പത്ത് ഇലകൾക്കൊപ്പം നെൽകതിർ ചേർത്താണ് കറ്റകൾ തയ്യാറാക്കുന്നത്. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പി. അയ്യപ്പന്റെ നേതൃത്വത്തിൽ കിഴക്കേ ആനപന്തലിലാണ് നെൽകതിരുകൾ ഒരുക്കുന്നത്.

പുലർച്ചെ 3.30ന് നട തുറന്ന് ഒരുക്കിയ കതിർകറ്റകൾ 5 മണിയോടെ വ്യാഘ്രപാദത്തറയിലെത്തിച്ച് വിശേഷാൽ പൂജകൾക്ക് ശേഷം മേൽശാന്തി നിറകതിരുകൾ വെള്ളി ഉരുളിയിൽ ശിരസിലേറ്റി, ഇടതുകൈയിൽ മണികിലുക്കി വാദ്യമേളങ്ങളോടെ ക്ഷേത്രം വലംവെച്ച് മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് പൂജകൾ നടക്കും. പൂജിച്ച കതിരുകൾ വൈക്കത്തപ്പന്റെ ശ്രീകോവിലിലും ഉപദേവതമാരുടെ ശ്രീകോവിലിലും സമർപ്പിച്ച ശേഷം ഭക്തർക്ക് വിതരണം ചെയ്യും. ഉച്ചശ്രീബലിക്കു ശേഷം രാവിലെ 8 മണിക്ക് നട അടയ്ക്കുകയും രാവിലെ 10 മുതൽ പ്രാതൽ നടക്കും.

നിറപുത്തരി നാളിൽ പുന്നെല്ലു കൊണ്ടുള്ള പ്രത്യേക നിവേദ്യമാണ് ഭഗവാന് നേദിക്കുക. കൊയ്ത്ത് കഴിഞ്ഞ് പത്തായങ്ങൾ നിറക്കുന്ന ചടങ്ങായ നിറപുത്തരിയിലൂടെ മികച്ച വിളവും വീടുകളിൽ ലക്ഷ്മിയുടെ സാന്നിധ്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. ഇതിന്റെ ഭാഗമായി ഭവനങ്ങളുടെ പൂമുഖത്ത് നിറപുത്തരി ചാർത്തുന്നതും ആചാരമാണ്.

വൈക്കത്തെ പ്രമുഖ ക്ഷേത്രങ്ങളിലും ആഗസ്റ്റ് 3ന് രാവിലെ 5.30നും 6.30നും ഇടയിലുള്ള മുഹൂർത്തത്തിൽ നിറപുത്തരി ആഘോഷിക്കും. ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മേൽശാന്തി ആഴാട് ഉമേഷ് നമ്പൂതിരി, തലയാഴം തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിൽ ഷൈജി ശാന്തി, ടി.വി. പുരം ശ്രീരാമ ക്ഷേത്രത്തിൽ ജിതിൻ ശാന്തി, ടി.വി. പുരം സരസ്വതി ക്ഷേത്രത്തിൽ ഷിജു പവിത്രൻ, മാടപ്പള്ളിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സുനിൽ ശാന്തി, ഇടയാഴം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ യദുകൃഷ്ണൻ, തോട്ടകം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഗിരിശൻ നമ്പൂതിരി, കുടവെച്ചൂർ ശാസ്തക്കുളം ക്ഷേത്രത്തിൽ തന്ത്രി ബ്രിജേഷ് നീലകണ്ഠൻ നമ്പൂതിരി, കൂട്ടുമ്മേൽ ഭഗവതി ക്ഷേത്രത്തിൽ ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരി, മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ ബാബു നമ്പൂതിരി, ഇണ്ടംതുരുത്തിൽ കാർത്ത്യായനി ദേവി ക്ഷേത്രത്തിൽ വിഷ്ണു നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും