മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം
എസ്. സതീഷ്കുമാർ
വൈക്കം: ടി.വി. പുരം ചെമ്മനത്തുകരയിൽ കഴിഞ്ഞ രാത്രി ഉണ്ടായ ശക്തമായ കാറ്റിൽ കൂറ്റൻ ഞാവൽമരം വീണ് എട്ടു വൈദ്യുതി പോസ്റ്റുകൾ തകർന്നു. ആളപകടമില്ല.
രാത്രി ഒരു മണിയോടെയാണ് അപകടമുണ്ടായത്. ചെമ്മനത്തുകര എസ്.എൻ.ഡി.പി ക്ഷേത്രത്തിനു സമീപം കരിക്കോട് മാരാംവീട് കടത്തുകടവ് റോഡിൽ ആയിരുന്നു അപകടം. എട്ടു പോസ്റ്റുകൾ ഒടിഞ്ഞുവീണതോടെ പ്രദേശത്താകെ വൈദ്യുതി കമ്പികൾ പൊട്ടിവീണ സ്ഥിതിയിലായിരുന്നു. രാത്രി തന്നെ ഉദ്യോഗസ്ഥർ വൈദ്യതിബന്ധം വിശ്ചേദിച്ചു. രാത്രിയായതിനാലാണ് വൻ ദുരന്തം ഒഴിവായത്. പ്രദേശത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ ആയിട്ടില്ല. പോസ്റ്റുകൾ സ്ഥാപിച്ച് വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമം വൈകിയും തുടരുകയാണ്. പാറേക്കാട് സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോമർ കഴിഞ്ഞുള്ള ഭാഗത്താണ് വൈദ്യുതി ബന്ധം നിലച്ചിരിക്കുന്നത്. രാവിലെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം വെട്ടി മാറ്റി.

Comments ()