Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കേരള ഗവർണറായി ഓംപ്രകാശ് മാഥുർ ചുമതലയേറ്റു ◆ വൈക്കത്തഷ്ടമി: പുള്ളിസന്ധ്യവേല സമാപനത്തിലേക്ക്; നാളെ മുഖസന്ധ്യവേല കോപ്പ്തൂക്കൽ ◆ വൈക്കത്ത് കനത്ത ഇടിമിന്നൽ: വീടുകൾക്ക് കേടുപാടുകൾ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം ◆ മഴത്തുള്ളികളുടെ താളത്തിനൊപ്പം തിരുമുറ്റത്ത് അരങ്ങേറ്റമേളം ◆ വൈക്കത്ത് കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് ◆ മൂവാറ്റുപുഴയാർ തീരത്ത് വീണ്ടും മാലിന്യ നിക്ഷേപം: പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ കേരള ഗവർണറായി ഓംപ്രകാശ് മാഥുർ ചുമതലയേറ്റു ◆ വൈക്കത്തഷ്ടമി: പുള്ളിസന്ധ്യവേല സമാപനത്തിലേക്ക്; നാളെ മുഖസന്ധ്യവേല കോപ്പ്തൂക്കൽ ◆ വൈക്കത്ത് കനത്ത ഇടിമിന്നൽ: വീടുകൾക്ക് കേടുപാടുകൾ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം ◆ മഴത്തുള്ളികളുടെ താളത്തിനൊപ്പം തിരുമുറ്റത്ത് അരങ്ങേറ്റമേളം ◆ വൈക്കത്ത് കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് ◆ മൂവാറ്റുപുഴയാർ തീരത്ത് വീണ്ടും മാലിന്യ നിക്ഷേപം: പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆
|
Loading Weather...
Follow Us:

'നാട്ടുചെപ്പ്' നാടൻ പാട്ടിന്റെ കൂട്ടരങ്ങ് ഒക്ടോബർ 24ന് വൈക്കത്ത്

'നാട്ടുചെപ്പ്' നാടൻ പാട്ടിന്റെ കൂട്ടരങ്ങ് ഒക്ടോബർ 24ന് വൈക്കത്ത്

വൈക്കം: വൈക്കം ലിറ്ററേച്ചർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 'നാട്ടുചെപ്പ്' എന്ന പേരിൽ നാടൻ പാട്ടിന്റെ കൂട്ടരങ്ങ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 24 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വൈക്കം പോലീസ് സ്റ്റേഷന് സമീപമുള്ള ഡിസൈൻസ് മീഡിയ ആർട്ട് ഗാലറിയിലാണ് പരിപാടി നടക്കുന്നത്. തലയാഴം ജില്ലാ പഞ്ചായത്ത് മെമ്പർ ആനന്ദ് ബാബു പരിപാടി ഉദ്ഘാടനം ചെയ്യും.

'താരക പെണ്ണാളെ' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ പാണ്ഡവാസ് കൊച്ചിയുടെ സുധി നെട്ടൂരും കേരള സംസ്ഥാന ഫോക്ക് ലോർ അവാർഡ് ജേതാവ് സുനിൽ വെള്ളോന്നിയും ആദ്യമായി ഒന്നിക്കുന്ന വേദി എന്ന പ്രത്യേകതയും ഈ കൂട്ടരങ്ങിനുണ്ട്. ഇവർക്കൊപ്പം ബാലഗായകൻ മാസ്റ്റർ ദേവതീർത്ഥും ഗാനങ്ങൾ അവതരിപ്പിക്കും. തുടർന്ന് വൈകുന്നേരം നാല് മണി മുതൽ വൈക്കം ലിറ്ററേച്ചർ ഫോറത്തിന്റെ പതിമൂന്നാമത് സെഷനായ 'വൈക്കം പാടുന്നു - സെഷൻ 13' ഉം അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9447706504.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും