Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്തഷ്ടമി: പുള്ളിസന്ധ്യവേല സമാപനത്തിലേക്ക്; നാളെ മുഖസന്ധ്യവേല കോപ്പ്തൂക്കൽ ◆ വൈക്കത്ത് കനത്ത ഇടിമിന്നൽ: വീടുകൾക്ക് കേടുപാടുകൾ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം ◆ മഴത്തുള്ളികളുടെ താളത്തിനൊപ്പം തിരുമുറ്റത്ത് അരങ്ങേറ്റമേളം ◆ വൈക്കത്ത് കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് ◆ മൂവാറ്റുപുഴയാർ തീരത്ത് വീണ്ടും മാലിന്യ നിക്ഷേപം: പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ വൈക്കത്തഷ്ടമി: പുള്ളിസന്ധ്യവേല സമാപനത്തിലേക്ക്; നാളെ മുഖസന്ധ്യവേല കോപ്പ്തൂക്കൽ ◆ വൈക്കത്ത് കനത്ത ഇടിമിന്നൽ: വീടുകൾക്ക് കേടുപാടുകൾ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം ◆ മഴത്തുള്ളികളുടെ താളത്തിനൊപ്പം തിരുമുറ്റത്ത് അരങ്ങേറ്റമേളം ◆ വൈക്കത്ത് കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് ◆ മൂവാറ്റുപുഴയാർ തീരത്ത് വീണ്ടും മാലിന്യ നിക്ഷേപം: പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆
|
Loading Weather...
Follow Us:

ഓക്‌സിജനില്‍ നിന്നും ഐഫോണ്‍ ഡ്യൂവോ സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍

ഓക്‌സിജനില്‍ നിന്നും ഐഫോണ്‍ ഡ്യൂവോ സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍
ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ബ്രാന്‍ഡ് അംബാസിഡര്‍ ദുല്‍ഖര്‍ സല്‍മാന് ഓക്‌സിജന്‍ സിഇഒ ഷിജോ കെ.തോമസ് ഐഫോണ്‍ ഡ്യുവോ സമ്മാനിക്കുന്നു. ഓക്‌സിജന്‍ ഫിനാന്‍സ് വൈസ് പ്രസിഡന്റ് സുനില്‍ വര്‍ഗീസ്, ഓക്സിജൻ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡൻ്റ് ജിബിൻ കെ. തോമസ്, ഓക്‌സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്‌സിജന്‍ മാര്‍ക്കറ്റിംഗ് ഹെഡ് അമല്‍ദേവ് കെ. തുടങ്ങിയവര്‍ സമീപം

കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ നിന്നും ഐഫോണ്‍ ഡ്യൂവോ സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍. ഓക്‌സിജന്റെ ബ്രാന്‍ഡ് അംബാസിഡറായ ദുല്‍ഖര്‍ സല്‍മാന് ഓക്‌സിജന്‍ സി.ഇ.ഒ ഷിജോ കെ.തോമസ് ഫോണ്‍ സമ്മാനിച്ചു. ഓക്സിജൻ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡൻ്റ് ജിബിൻ കെ. തോമസ്, ഓക്‌സിജന്‍ ഫിനാന്‍സ് വൈസ് പ്രസിഡന്റ് സുനില്‍ വര്‍ഗീസ്, ഓക്‌സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്‌സിജന്‍ മാര്‍ക്കറ്റിംഗ് ഹെഡ് അമല്‍ദേവ് കെ. തുടങ്ങിയവര്‍ പങ്കെടുത്തു.
ഓക്‌സിജന്റെ എല്ലാ ഷോറൂമുകളിലും ഐഫോണ്‍ ഡ്യൂവോയുടെ വില്‍പ്പന ആരംഭിച്ചു.
ഫോണ്‍ മടക്കുമ്പോള്‍ പാസ്പോര്‍ട്ട് പോലെ കാണപ്പെടുന്ന ബുക്ക്-സ്‌റ്റൈല്‍ ഫോള്‍ഡിങ് ഡിസൈനാണ് ആപ്പിള്‍ നല്‍കിയിട്ടുള്ളത്. പുറത്ത് 5.4 ഇഞ്ചിന്റെ കവര്‍ സ്‌ക്രീനും, തുറക്കുമ്പോള്‍ മിനി ടാബ്ലെറ്റ് അനുഭവം നല്‍കുന്ന 7.6 ഇഞ്ചിന്റെ വലിയ സൂപ്പര്‍ റെറ്റിന എക്‌സ്ടിആര്‍ ഇന്നര്‍ ഡിസ്‌പ്ലേയും ഇതിലുണ്ട്. കൂടാതെ സ്‌ക്രീന്‍ മടക്കുകള്‍ പരമാവധി കുറയ്ക്കാനും വെളിച്ച പ്രതിഫലനം തടയാനുമായി സ്‌പെഷ്യല്‍ നാനോ-ടെക്‌സ്ചര്‍ ഫിനിഷും നല്‍കിയിട്ടുണ്ട്. മടക്കാവുന്ന സ്‌ക്രീനുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ പൂര്‍ണ്ണമായി മാറ്റിയെടുത്ത ഐ.ഒ.എസ് 27 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഫോട്ടോഗ്രഫിക്കായി പ്രധാന ക്യാമറയും അള്‍ട്രാ വൈഡ് ലെന്‍സും അടങ്ങിയ രണ്ട് 48 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും ഡ്യവോയിലുണ്ട്. ഫോണ്‍: 9020100100.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും