Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

അഷ്ടമി: ധീവര സഭയുടെ നേതൃത്വത്തില്‍ ദേശതാലപ്പൊലി നടത്തി

അഷ്ടമി: ധീവര സഭയുടെ നേതൃത്വത്തില്‍  ദേശതാലപ്പൊലി നടത്തി
വൈക്കത്തഷ്ട്മിയുടെ 7-ാം ഉത്സവ ദിവസം ധീവര മഹിളാസഭ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ദേശ താലപ്പൊലി ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടുന്നു

വൈക്കം: വൈക്കത്തഷ്ട്മിയുടെ 7-ാം ഉത്സവ ദിവസം ധീവര മഹിളസഭ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ നടത്തിയ ദേശ താലപ്പൊലി വര്‍ണ്ണാഭമായി. നൂറു കണക്കിന് വനിതകള്‍ വ്രത ശുദ്ധിയോടെ താലങ്ങളുമായി നിരന്നത് ശ്രദ്ധേയമായി. ഞായറാഴ്ച വൈകിട്ട് അഞ്ചിന് ധീവര സഭ ജില്ലാ കമ്മിറ്റി ആസ്ഥാനത്ത് നിന്നാണ് താലപ്പൊലി പുറപ്പെട്ടത്. കായലോര ബീച്ച് വഴി ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ട താലപ്പൊലിയ്ക്ക് വാദ്യമേളങ്ങളും, മുത്തുകുടകളും, അലങ്കാരങ്ങളും അകമ്പടിയായി. ധീവര സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന്‍. എ. ദാമോദരന്‍, ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍, ജില്ലാ സെക്രട്ടറി വി.എം. ഷാജി, മഹിളാസഭ ജില്ലാ പ്രസിഡന്റ് വീണ അജി, സെക്രട്ടറി സീന ബേബി, ട്രഷറര്‍ എന്‍. സരസന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. മോഹനന്‍, പി.ആര്‍. വിനോദ് മണി ചിദംബരന്‍, സജിത രാജേന്ദ്രന്‍, സുലഭ പ്രദിപ് എന്നിവര്‍ നേതൃത്വം നല്‍കി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും