അഷ്ടമി - കലാപരിപാടികൾ നടത്താം
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ വഴിപാടായി കലാപരിപാടികൾ നടത്തുവാൻ താല്പര്യമുള്ളവർ ഈ മാസം 21 ന് വൈകിട്ട് 6ന് മുമ്പായി അപേക്ഷ സമർപ്പിക്കണമെന്ന് അഡ്മിസ്ട്രേറ്റിവ് ഓഫിസർ ജെ.എസ്. വിഷ്ണു അറിയിച്ചു. ദേവസ്വം ബോർഡിന്റെ നിബന്ധനയനുസരിച്ച് പെൻ ഡ്രൈവ്, സി.ഡി, തുടങ്ങിയവ ഉപയോഗിക്കുവാൻ പാടുള്ളതല്ല. ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിൽ കലാപരിപാടികൾ വഴിപാടായി നടത്തുവാൻ താല്പര്യമുള്ളവർ 20ന് വൈകിട്ട് 5 ന് മുമ്പായി ദേവസ്വം ഓഫിസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണന്ന് സബ് ഗ്രൂപ്പ് ഓഫിസർ അറിയിച്ചു