Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

ഔട്ട് പോസ്റ്റ് - മറ്റം- കൊടുതുരുത്ത് റോഡിൻ്റെ പദ്ധതി രേഖ തയ്യാറാക്കുന്നതിനായി വിദഗ്ധ സംഘമെത്തി

ഔട്ട് പോസ്റ്റ് - മറ്റം- കൊടുതുരുത്ത് റോഡിൻ്റെ പദ്ധതി രേഖ തയ്യാറാക്കുന്നതിനായി വിദഗ്ധ സംഘമെത്തി
ഔട്ട് പോസ്റ്റ്-മറ്റം- കൊടുതുരുത്ത് റോഡിൻ്റെ പദ്ധതി രേഖ തയ്യാറാക്കുന്നതിനായി എത്തിയ വിദഗ്ധ സംഘം കർഷകർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തുന്നു

സുഭാഷ് ഗോപി

വെച്ചൂർ: വെച്ചൂർ പഞ്ചായത്തിലെ കാർഷിക മേഖലയുടെ വികസനത്തിനും ഉൾപ്രദേശത്തെ ജനങ്ങളുടെ ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിനുമായി വിഭാവനം ചെയ്ത ഔട്ട് പോസ്റ്റ് - മറ്റം - കൊടുതുരുത്ത് റോഡിൻ്റെ പദ്ധതി രേഖ തയ്യാറാക്കുന്നതിനായി വിദഗ്ധ സംഘമെത്തി. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിൽ ഉൾപ്പെടുത്തി 2.198 കി.മി. ദൈർഘ്യത്തിൽ ഉന്നത നിലവാരത്തിൽ നിർമിക്കുന്ന റോഡിൻ്റെ വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിന് പി.ഐ.യു എക്സിക്യുട്ടീവ് എഞ്ചിനീയർ അരുൺ ജെ. രഞ്ജ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനിയർ കെ. ഗോകുൽ, ഓവർസിയർ അസിയത്തുൽ മിസിരിയ, ഫ്രാൻസിസ് ജോർജ് എം.പി യുടെ പ്രൈവറ്റ് സെക്രട്ടറി എ.കെ. ജോസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് എത്തിയത്. പാടശേഖര സമിതി ഭാരവാഹികൾ, പൊതുജനങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവരുമായി വിദഗ്ധ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു. വെച്ചൂർ ഔട്ട് പോസ്റ്റിന് സമീപത്തു നിന്ന് ആരംഭിച്ച് മറ്റം - കൊടു തുരുത്ത് ഭാഗം വഴി ദേവസ്വംകരി , വലിയ പുതുക്കരി പാടശേഖരങ്ങളുടെ നടുവിലൂടെ നീണ്ടൂരിൽ എത്തുന്ന വഴിക്കായി 2.198 കി. മീ. നീളത്തിൽ എട്ട് മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുന്നത്. പദ്ധതിയുടെ 60 ശതമാനം തുക കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വിനിയോഗിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വലിയപുതുക്കരി - ദേവസ്വംകരി, വലിയപുതുക്കരി - മറ്റം പാടശേഖങ്ങളെ വേർതിരിക്കുന്ന തോടുകൾക്ക് കുറുകെ രണ്ട് പാലങ്ങളും ഏഴ് കൾവേർട്ടുകളും കർഷകർക്ക് കൊയ്ത് യന്ത്രവും മറ്റും കയറ്റിയിറക്കാനായി ആറ് റാമ്പുകളും നിർമിക്കും. എസ്റ്റിമേറ്റ് അധികൃതർക്ക് കൈമാറി തുക നിശ്ചയിച്ച് കഴിഞ്ഞാൽ രണ്ടു വർഷത്തിനകം റോഡ് യാഥാർഥ്യമാകുമെന്ന് അധികൃതർ പറഞ്ഞു. കർഷകരും പ്രദേശവാസികളും പതിറ്റാണ്ടായി ആവശ്യപ്പെടുന്ന റോഡാണിത്. പദ്ധതി യാഥാർഥ്യമായാൽ വൈക്കത്തു നിന്ന് കോട്ടയം മെഡിക്കൽ കോളജിലേയ്ക്കുള്ള യാത്ര കിലോമീറ്ററുകൾ കുറയും. റോഡിനായി എട്ടു മീറ്റർ വീതിയിൽ കർഷകരടക്കമുള്ളവർ സ്ഥലം വിട്ടു നൽകിയിരുന്നു. റോഡ് യാഥാർഥ്യമാക്കുന്നതിനായി മുമ്പ് പല ശ്രമങ്ങളും നടന്നിട്ടും സാങ്കേതികത്വതിൽ കുടുങ്ങി തുടർപ്രവർത്തനം നിലയ്ക്കുകയായിരുന്നു. ഫ്രാൻസിസ് ജോർജ് എം.പി യുടെ ശ്രമഫലമായാണ് ഇപ്പോൾ റോഡിൻ്റെ നിർമാണവുമായി ബന്ധപ്പെട്ട് പദ്ധതിരേഖ തയ്യാറാക്കാൻ വിദഗ്ധ സംഘമെത്തിയത്. കേരള കോൺഗ്രസ് വെച്ചൂർ മണ്ഡലം പ്രസിഡൻ്റ് വർഗീസ് പുതുപ്പള്ളി, വി. സുശീലൻ, യു. ബാബു, ടി.കെ. ശശിധരൻ, പി. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീതാസോമൻ, പഞ്ചായത്ത് അംഗങ്ങളായ എസ്. മനോജ്കുമാർ, ടി.ഡി.ഗീത, മോഹൻദാസ് വെച്ചൂർ, രാജേഷ് പഞ്ചാരി, രജീഷ്, അമലേന്ദു, ടോമിജോസ്, എൻ.ടി. അശോകൻ, സോമനാഥൻ, ഇ.യു. നിസാർ തുടങ്ങിയവർ വിദഗ്ധ സംഘവുമായി പദ്ധതി പ്രദേശത്തിലൂടെ സഞ്ചരിച്ച് ചർച്ച നടത്തി. വെച്ചൂർ പഞ്ചായത്തിൻ്റെ ആസ്ഥി രജിസ്റ്ററിൽ ഉൾപ്പെട്ട സ്ഥലം വിട്ടു നൽകുന്നതുൾപ്പെടെ പദ്ധതി നടത്തിപ്പിന്
ആവശ്യമായ മുഴുവൻ സഹായ സഹകരണങ്ങളും നൽകുമെന്ന് പഞ്ചായത്ത് മെമ്പർമാരും
ജനപ്രതിനിധികളും വിദഗ്ധ സംഘത്തിന് ഉറപ്പുനൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും