Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

അയ്യേരിൽ കരുണാകരൻ നായരുടെ സ്മരണക്കായി നിലവിളക്ക് സമർപ്പിച്ചു

അയ്യേരിൽ കരുണാകരൻ നായരുടെ സ്മരണക്കായി നിലവിളക്ക് സമർപ്പിച്ചു
വൈക്കം അർബൻ സഹകരണ ബാങ്കിന്റെ ശതാബ്ദി സമ്മേളന വേദിയിൽ അയ്യേരിൽ കരുണാകരൻ നായരുടെ സ്മരണക്കായി അയ്യേരിൽ കുടുംബം ബാങ്കിന് സമർപ്പിച്ച നിലവിളക്ക് ബാങ്ക് അധികൃതർ ഏറ്റുവാങ്ങുന്നു

വൈക്കം: വൈക്കം അർബൻ സഹകരണ ബാങ്കിന്റെ ശതാബ്ദി ആഷോഘങ്ങളോടനുബന്ധിച്ച് ബാങ്കിന്റെ പ്രഥമ വൈസ് ചെയർമാൻ ആയിരുന്ന അയ്യേരിൽ കരുണാകരൻ നായരുടെ സ്മരണക്കായി അയ്യേരിൽ കുടുംബം അഞ്ചടി ഉയരമുള്ള നിലവിളക്ക് ബാങ്കിന് സമർപ്പിച്ചു. വിളക്കിന്റെ ഏറ്റുവാങ്ങൽ ചടങ്ങ് ഹൈക്കോടതി ജസ്റ്റിസ് എസ്. മനു നിർവഹിച്ചു. ബാങ്ക് ചെയർമാൻ വി.എസ്. കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ബി. അനിൽകുമാർ, നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, കണ്ണൻ ഗോപിനാഥ്, മാനേജിംഗ് ഡയറക്ടർ വി. സുരേഷ്, കൺവീനർ പി. ജയലക്ഷ്മി, അയ്യേരിൽ കുടുംബാംഗം സോമൻ അയ്യേരിൽ എന്നിവർ പങ്കെടുത്തു

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും