Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു
|
Loading Weather...
Follow Us:

ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു

ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു
ബാങ്കേഴ്സ് മീറ്റ് നഗരസഭാ ചെയർപേഴ്സൺ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വ്യവസായ സംരംഭങ്ങളിൽ ഉയർച്ചയും ഉൽല്പാദന വർദ്ധനവും ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പിലാക്കി വരുന്ന ആർ.എ.എം.പി പദ്ധതിയുടെ ഭാഗമായി താലൂക്ക് വ്യവസായ വകുപ്പും നഗരസഭയും ചേർന്ന ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു.നഗരസഭാ ചെയർപേഴ്സൺ അബ്ദുൾ സലാം റാവുത്തർ മീറ്റ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് അധ്യക്ഷത വഹിച്ചു. വൈക്കം താലൂക്ക് വ്യവസായ ഓഫീസിൻ്റെപരിധിയിൽ വരുന്ന സംരംഭകരേയും, പുതിയവ ആരംഭിക്കുവാൻ താത്പര്യമുള്ളവരേയും പങ്കെടുപ്പിച്ചു കൊണ്ട് ബാങ്കിങ്ങ് പദ്ധതികളെ പരിചയപ്പെടുത്തുന്നതിനും വായ്പാ പദ്ധതികളെക്കുറിച്ച് അറിവ് നൽകുന്നതിനും സാമ്പത്തിക സാക്ഷരത ഉറപ്പാക്കുന്നതിനുമായിട്ടാണ് വിവിധ ബാങ്കിംഗ് സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ബാങ്കേഴ് മീറ്റ് നടത്തിയത്. ചടങ്ങിൽ നഗരസഭ വികസന കാര്യ സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാൻ ബി. രാജശേഖരൻ, വ്യവസായ വികസന ഓഫീസർ സോണി ചെറിയാൻ, വൈക്കം ബ്ലോക്ക് ഫിനാൽഷ്യൽ ലിറ്ററസി കൗൺസിലർ രാജ രാജേശ്വരി എന്നിവർ പങ്കെടുത്തു. വിവിധ ബാങ്കുകളുടെ വായ്പാ പദ്ധതികളെക്കുറിച്ച് എസ്.ബി.ഐ മാനേജർ മുഹമ്മദ് സഹീർ, കേരള ബാങ്ക് ഞീഴൂർ മാനേജർ സിന്ധു കെ.എൻ. എന്നിവർ ക്ലാസുകൾ എടുത്തു

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും