Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം ജില്ലയിൽ നാളെ അവധി ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം ജില്ലയിൽ നാളെ അവധി ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു
|
Loading Weather...
Follow Us:

ബാഡ്മിൻ്റണിൽ മികവ് പുലർത്തിയവരെ അനുമോദിച്ചു

ബാഡ്മിൻ്റണിൽ മികവ് പുലർത്തിയവരെ അനുമോദിച്ചു
ബാഡ്മിൻ്റണിൽ മികവ് പുലർത്തിയവർക്കുളള ഉപഹാരം വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ നൽകുന്നു

വൈക്കം: കോട്ടയം ജില്ല ബാഡ്മിൻ്റൺ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ 2025-26 വർഷം ബാഡ്മിൻ്റണിൽ മികവ് പുലർത്തിയവരെ അനുമോദിച്ചു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ ജി. ശ്രീകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന അനുമോദനയോഗം കോട്ടയം ജില്ല സ്പോർട്ട്സ് കൗൺസിൽ പ്രസിഡൻ്റ് ബൈജു വർഗീസ് ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്ട്സ് കൗൺസിലിൻ്റെ കോർട്ടുകൾ കുട്ടികൾക്ക് പരിശീലനത്തിന് ഉപയോഗിക്കാൻ സൗകര്യമൊരുക്കാമെന്നും 80വയസ് പിന്നിട്ടവർ വരെ ബാഡ്മിൻ്റൺ കളിയിൽ വ്യാപൃതരാകുന്നത് കുട്ടികൾക്ക് പ്രചോദനമാകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡോ. ബൈജുവർഗീസ് ഗുരുക്കൾ അഭിപ്രായപ്പെട്ടു. യോഗത്തിൽ വിജയികളായ 20 കളിക്കാരെയും പരിശീലകരേയും ഉപഹാരം നൽകി അനുമോദിച്ചു. വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാംറാവുത്തർ, ജോസഫ് മാത്യു ജൂണിയർ മണർകാട്ട്, കോട്ടയം ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് അവിനാഷ് മാത്യു, കോട്ടയം ജില്ല ബാഡ്മിൻ്റൺ അസോസിയേഷൻ സെക്രട്ടറി എൻ.പി. ലൗജൻ, കോട്ടയം കെ.ഡി.ബി.എസ്.എ ട്രഷറർ പ്രദീപ് പി. പ്രഭ തുടങ്ങിയവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും