ബൈക്ക് ആപകടത്തിൽ യുവാവിന് ദാരുണാന്ത്യം
വൈക്കം: പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.
ചേർത്തല മൂലയിൽ പരേതനായ കുര്യൻ തരകന്റെ മകൻ ആൻ്റണി തരകനാ(24)ണ് മരിച്ചത്. ഞായറാഴ്ച രാത്രി 12.30 ഓടെ വൈക്കം എറണാകുളം റോഡിൽ ഇത്തിപ്പുഴ പാലത്തിന് സമീപമായിരുന്നു അപകടം. പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉദയപേരൂരിൽ വാടകവീട്ടിൽ യുവാവ് മാതാവിനും സഹോദരിമാർക്കുമൊപ്പം താമസിച്ചു വരികയായിരുന്നു. ഉദയംപേരൂരിൽ നിന്നു വൈക്കത്തേക്ക് വരുന്നതിനിടയിലായിരുന്നു അപകടം. വൈക്കം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.