ബൈക്ക് മറിഞ്ഞ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

തലയോലപ്പറമ്പ്: കടയിൽ നിന്നും പാൽ വാങ്ങുവാൻ പോകുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മറവൻതുരുത്ത് രാഘവമന്ദിരത്തിൽ ശിവൻകുട്ടി നായർ (74) ആണ് മരിച്ചത്. മറവൻതുരുത്തിൽ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം. തുടർന്ന് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെ മരിച്ചു. ഭാര്യ: പി.പത്മിനിദേവി. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ.