ഭിന്നശേഷിക്കാര്‍ക്ക് നഗരസഭ മുചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു

വൈക്കം: വൈക്കം നഗരസഭ വാര്‍ഷിക പദ്ധതിയല്‍പ്പെടുത്തി നഗരസഭ പരിധിയിലെ 3 ഭിന്നശേഷിക്കാര്‍ക്ക് മുചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു. വൈകലൃത്തിന്റെ തോത്, ശാരീരിക ക്ഷമത, ലൈസന്‍സ് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. നഗരസഭ ഹാളില്‍ നടന്ന യോഗത്തില്‍ ചെയരപേഴ്‌സണ്‍ പ്രീത രാജേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി. സുഭാഷ് അദ്യക്ഷത വഹിച്ചു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. അയ്യപ്പന്‍, കൗണ്‍സിലര്‍മാരായ സിന്ധു സജീവന്‍, എസ്. ഹരിദാസന്‍ നായര്‍, ബിന്ദു ഷാജി, എബ്രഹാം പഴേകടവന്‍, എം.കെ. മഹേഷ്, ലേഖ അശോകന്‍, പി.ഡി. ബിജിമോള്‍, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥ ഡോ. ശ്രീമോള്‍ എസ്. എന്നിവര്‍ പ്രസംഗിച്ചു.