ഭക്ഷ്യ സുരക്ഷാ ക്ലാസ്
വൈക്കം: അയ്യർകുളങ്ങര ഗവണ്മെന്റ് യു.പി. സ്കൂളിൽ സുരക്ഷിതാഹാരം ആരോഗ്യത്തിനു ആധാരം എന്ന വിഷയത്തെ ആസ്പദമാക്കി ഭക്ഷ്യ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്കൂൾ ഹെൽത്ത് ക്ലബുമായി സഹകരിച്ചാണ് ക്ലാസ് നടത്തിയത്. വൈക്കം ഇൻഡോ - അമേരിക്കൻ ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷൻ ബബിത ക്ലാസ് നയിച്ചു. ഡയറ്റീഷൻ ബിന്ദു, ഫുഡ് സേഫ്റ്റി ഓഫീസർ നീതു രാഘവൻ, സ്കൂൾ എച്ച്.എം. ഇൻ ചാർജ് സതീഷ് വി.രാജ് എന്നിവർ പ്രസംഗിച്ചു.