|
Loading Weather...
Follow Us:
BREAKING

ഭക്തിയുടെ കാഴ്ചയായി തെയ്യം നിറഞ്ഞാടി

ഭക്തിയുടെ കാഴ്ചയായി തെയ്യം നിറഞ്ഞാടി
ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അവതരിപ്പിച്ച തെയ്യം

വൈക്കം: ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തില്‍ 2-ാം ഉത്സവം രാത്രിയില്‍ നടന്ന മലബാര്‍ തെയ്യം ഭക്തര്‍ക്ക് ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും വിസ്മയ കാഴ്ചയായി. മലബാറിന്റെ തനത് കലാരൂപമായ തീ ചാമുണ്ഡി തെയ്യമാണ് ദേവീ പ്രീതിക്കായി അരങ്ങേറിയത്. രാത്രി 12 ന് നടന്ന തെയ്യത്തിന്റെ ഭാവചലങ്ങള്‍ ഭക്തര്‍ക്ക് വേറിട്ടൊരു അനുഭവമായി. കോഴിക്കോട് ശ്രീനിവാസനും സംഘവുമാണ് തെയ്യം അവതരിപ്പിച്ചത്.