Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം വീട്ടുവളപ്പിൽ കഞ്ചാവ് ചെടി: യുവാവ് അറസ്റ്റിൽ നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് പിതാവിന്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ക്ലിനിക്ക് തുറന്ന് ഡോ. രാഖിത രാജേന്ദ്രൻ ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം വീട്ടുവളപ്പിൽ കഞ്ചാവ് ചെടി: യുവാവ് അറസ്റ്റിൽ നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് പിതാവിന്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ക്ലിനിക്ക് തുറന്ന് ഡോ. രാഖിത രാജേന്ദ്രൻ ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ
|
Loading Weather...
Follow Us:

ബ്ലസ് എ ഫാമിലി പദ്ധതിക്കു തുടക്കമായി

ബ്ലസ് എ ഫാമിലി പദ്ധതിക്കു തുടക്കമായി
സഹൃദയ ബ്ലസ് എ ഫാമിലി പദ്ധതിയുടെ ഉദ്ഘാടനം സി.കെ. ആശ എം.എൽ.എ നിർവഹിക്കുന്നു

വൈക്കം: സാധ്യമായ സ്വയം തൊഴിൽ പ്രവർത്തനങ്ങളിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്ന കുടുംബങ്ങൾക്ക് ബ്ലസ് എ ഫാമിലി പോലുള്ള സഹായ പദ്ധതികൾ ഏറെ പ്രയോജനകരമാണെന്ന് സി.കെ. ആശ എം.എൽ.എ. പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ ക്ഷേമത്തിനായി ആരംഭിക്കുന്ന ബ്ലസ് എ ഫാമിലി സ്പോൺസർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു എം.എൽ.എ.  വൈക്കം വെൽഫെയർ സെൻ്ററിൽ സംഘടിപ്പിച്ച യോഗത്തിൽ വൈക്കം ഫൊറോനാ വികാരി ഫാ.ബർക്കുമാൻസ് കൊടയ്ക്കൽ അധ്യക്ഷനായിരുന്നു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തു വെള്ളിൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ആൻ്റണി പുതിയാപറമ്പിൽ, വെൽഫെയർ സെൻ്റർ ഡയറക്ടർ ഫാ. ആൻ്റണി പരവര, സിസ്റ്റർ ഹിത, റോഷ്നി തോമസ് എന്നിവർ സംസാരിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും