|
Loading Weather...
Follow Us:
BREAKING

ചാത്തൻകുടി ദേവി ക്ഷേത്രത്തിൽ കലശാഭിഷേകം നാളെ

ചാത്തൻകുടി ദേവി ക്ഷേത്രത്തിൽ കലശാഭിഷേകം നാളെ
ഉദയനാപുരം ചാത്തൻ കുടി ദേവി ക്ഷേത്രത്തിൽ തന്ത്രി മോനാട്ട് മന ഗോവിന്ദൻ നമ്പൂതിരി, ചെറിയ കൃഷ്ണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന കലശ പൂജ

വൈക്കം: ഉദയനാപുരം ചാത്തൻകുടി ദേവി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന്റെ മുന്നോടിയായുള്ള കലശാഭിഷേകം നാളെ നടക്കും. രാവിലെ 11ന് നടക്കുന്ന ബ്രഹ്മകലശാഭിഷേകത്തിന് തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. പരികലശാഭിഷേകം തന്ത്രി മോനാട്ട് മന ഗോവിന്ദൻ നമ്പൂതിരി, ചെറിയ കൃഷ്ണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടന്നു. നവാഹ പാരായണം 21 ന് തുടങ്ങും. നവരാത്രി ഉൽസവത്തിന് 25 ന് കൊടിയേറും. 26 ന് വൈകിട്ട് 7ന് വൈക്കം ആവിഷ്കാര നൃത്തവിദ്യാലയത്തിന്റെ ഡാൻസ്, 27ന് വൈകിട്ട് 7 ന് വൈക്കം രാജേഷിന്റെ സാക്സോഫോൺ കച്ചേരി, 28 ന് വൈകിട്ട് 7 ന് തൃപ്പുണിത്തുറ രുദ്രാണിയുടെ തിരുവാതിര, ദുർഗാഷ്ടമി ദിനമായ 29 ന് രാവിലെ 6 ന് ദുർഗ്ഗാഷ്ടമി പൂജ, കലശാഭിഷേകം, സരസ്വതി പൂജ 10.30 ന് നവാഹപാരായണ സമർപ്പണം, 12 ന് ഉൽസവബലി വൈകിട്ട് 6 ന് താലപ്പൊലി, പൂജവയ്പ്, 7 ന് വൈക്കം സങ്കീർത്തന ഭജന മണ്ഡലിയുടെ ഭജനാമൃതം.

30 ന് രാവിലെ 6 ന് സരസ്വതി പൂജ, വൈകിട്ട് 6.30 ന് താലപ്പൊലി, 7 ന് ചാലപറമ്പ് കാർത്ത്യകുളങ്ങര തത്വമസിയുടെ ഭജൻസ്, മഹാനവമി ദിനമായ ഒക്ടോ 1 ന് രാവിലെ 6.30 ന് സരസ്വതി പൂജ 9 ന് ശ്രീബലി, തേരോഴി രാമകുറുപ്പിന്റെ പ്രമാണത്തിൽ പഞ്ചാരിമേളം, വൈകിട്ട് 5 ന് കാഴ്ചശീബലി, വൈക്കം ചന്ദ്രൻ മാരാരുടെ പഞ്ചവാ വാദ്യം 9 ന് മഹാനവമി വിളക്ക്. വിജയദശമി ദിനമായ ഒക്ടോബർ 2 ന് രാവിലെ 6 ന് വിജയദശമി പൂജ, വൈക്കം രാധാകൃഷ്ണന്റെ സോപാന സംഗീതം, സരസ്വതി പൂജ, 7.30 ന് പൂജയെടുപ്പ്, വിദ്യാരംഭം 9ന് മദ്ദളകേളി. വൈകിട്ട് 5 ന് ആറാട്ടെഴുന്നളളിപ്പ്, 7.30 ന് ഉദയനാപുരം ദക്ഷിണാമൂർത്തി കലാക്ഷേത്രത്തിന്റെ നൃത്തനൃത്യങ്ങൾ, ആറാട്ട്, 9 ന് ആറാട്ട് വരവ്, വലിയ കാണിക്ക, ആറാട്ട് സദ്യ.