Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം ജില്ലയിൽ നാളെ അവധി ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം ജില്ലയിൽ നാളെ അവധി ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു
|
Loading Weather...
Follow Us:

കോട്ടയത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോട്ടയത്ത് കാർ നിയന്ത്രണം വിട്ട്  തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോട്ടയം: പാറക്കൽ കടവിൽ കാർ നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തോട്ടയ്ക്കാട് കാവുങ്കൽ കുഞ്ഞുമോന്റെ മകൻ അനൂപാണ് (28) മരിച്ചത്. ഒപ്പമുണ്ടായിരുന്ന എബി, ജസ്റ്റിൻ ചാക്കോ എന്നിവരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. കോട്ടയം കൊല്ലാട് പാറക്കൽ കടവ് ഷാപ്പിൽ എത്തിയ കാർ നിയന്ത്രണം വിട്ട് അതിവേഗം തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. ഷാപ്പിനുള്ളിൽ ഉണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ രണ്ടുപേരെ രക്ഷിച്ചു. മൂന്നാമത്തെ വ്യക്തിക്കായി രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. കോട്ടയത്തുനിന്ന് എത്തിയ അഗ്നിരക്ഷാ സേനാ സംഘം വെള്ളത്തിലിറങ്ങിയാണ് ഇയാളെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും