Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി

ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ശിവഗിരിമഠം ശിവനാരായണതീര്‍ത്ഥ സ്വാമികള്‍ കൊടിയേറ്റുന്നു

വൈക്കം: ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തിങ്കളാഴ്ച രാവിലെ ശിവഗിരിമഠം ശിവനാരായണ തീര്‍ത്ഥ സ്വാമികള്‍ കൊടിയേറ്റി. മേല്‍ശാന്തി രൂപേഷ് ശാന്തി, ചെമ്മനത്തുകര ഷിബു ശാന്തി എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. കൊടിയേറ്റിന് മുന്നോടിയായി വിവധ ദേശങ്ങളില്‍ നിന്നും പുറപ്പെട്ട ഇളനീര്‍ തീര്‍ത്ഥയാത്ര ക്ഷേത്രത്തില്‍ എത്തിയശേഷമാണ് കൊടിയേറ്റ് ചടങ്ങ് നടത്തിയത്. കലശാഭിഷേകം, കരിക്ക് അഭിഷേകം എന്നിവയും നടത്തി. കൊടിയേറ്റിനുശേഷം ക്ഷേത്രം നടയില്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ദീപം തെളിയിച്ചു. ക്ഷേത്രം പ്രസിഡന്റ് വി.വി. വേണുഗോപാല്‍, വൈസ് പ്രസിഡന്റ് നിതീഷ് പ്രകാശ്, സെക്രട്ടറി ടി.ആര്‍. രമേഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉച്ചയ്ക്ക് പ്രസാദം ഊട്ട് വൈകിട്ട് ദേശതാലപ്പൊലി, വിളക്കിന് എഴുന്നള്ളിപ്പ് എന്നിവയും നടന്നു. വിവധ ദിവസങ്ങളില്‍ ശ്രീബലി, പ്രസാദ കഞ്ഞി, താലപ്പൊലി, നൃത്തനാടകം, ഗാനമേള, കാഴ്ചശ്രീബലി, കാവടിവരവ്, കാവടി അഭിഷേകം, പള്ളിപുറപ്പാട്, പള്ളിവേട്ട, സ്വര്‍ണക്കാവടി, വെള്ളിക്കാവടി, കാഴ്ചശ്രീബലി, ശിവരാത്രി ദര്‍ശനം, നൃത്തനൃത്യങ്ങള്‍, കരോക്കെ ഗാനമേള, ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, വലിയ കാണിക്ക, പിതൃതര്‍പ്പണം എന്നിവ പ്രധാന പരിപാടികളാണ്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും