Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

വികസന പ്രതിസന്ധി പരിഹരിക്കാൻ കെ. ബിനിമോൻ വിജയിക്കണം: ചാണ്ടി ഉമ്മൻ

വികസന പ്രതിസന്ധി പരിഹരിക്കാൻ കെ. ബിനിമോൻ വിജയിക്കണം: ചാണ്ടി ഉമ്മൻ
യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഭാഗമായി തലയോലപ്പറമ്പിൽ നിന്നും ചാണ്ടി ഉമ്മൻ്റെ നേതൃത്വത്തിൽ നടന്ന സൈക്കിൾ റാലി

തലയോലപ്പറമ്പ്: വികസന പ്രതിസന്ധി നേരിടുന്ന വൈക്കത്ത് മാറ്റം ആവശ്യമാണെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ അഭിപ്രായപ്പെട്ടു. കെ. ബിനിമോന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഭാഗമായി തലയോലപ്പറമ്പിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലിക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനിമോൻ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അതോടെ വൈക്കത്ത് വികസനം സാധ്യമാകുമെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി. കെ. ബിനിമോനോടൊപ്പം തലയോലപ്പറമ്പ് പട്ടണത്തിൽ നിന്നും സൈക്കിളിൽ ആരംഭിച്ച് വൈക്കം ബോട്ട് ജെട്ടി വരെ പര്യടനം നടത്തി. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എം.കെ. ഷിബു, കെ.കെ. മോഹനൻ, ജോയ് കൊച്ചാനാപ്പറമ്പിൽ, കെ.ഡി. ദേവരാജൻ, അബ്ദുൾ സത്താർ, വി.ടി. ജയിംസ്, ജോസ് വേലിക്കകം, സീതു ശശിധരൻ എന്നിവർ നേതൃത്വം നൽകി. കെ. ബിനിമോൻ രാവിലെ വെള്ളൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഭവന സന്ദർശന പരിപാടിയിൽ പങ്കെടുത്തു. വൈകിട്ട് ടി.വി. പുരം പഞ്ചായത്തിൽ തുറന്ന വാഹനത്തിൽ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. ടി.വി.പുരം ജംഗ്ഷനിൽ നടന്ന യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ ആൻ്റണി അധ്യക്ഷത വഹിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും