Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധം

എസ്. സതീഷ്കുമാർ

ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധം

വൈക്കം: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ പ്രതിഷേധത്തിൽ കോൺഗ്രസ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ വൈക്കത്ത് പ്രതിഷേധം. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയേയും എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധിയേയും, കെ.സി. വേണുഗോപാലിനേയും മറ്റ് എം.പിമാരേയും മർദ്ദിക്കുകയും അറസ്റ്റുചെയ്യുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് വൈക്കത്തും ഉദയനാപുരത്തും പ്രതിഷേധം ഉയർന്നത്. വൈക്കത്ത് ടൗണിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. ടൗൺ  മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സോണി സണ്ണിയുടെ അദ്ധ്യക്ഷതയിൽ പോസ്റ്റാഫിസിന് മുൻമ്പിൽ നടത്തിയ പ്രതിഷേധ സമ്മേളനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പി.ഡി ഉണ്ണി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. മെമ്പർ മോഹൻ ഡി. ബാബു, പി.ടി. സുഭാഷ്, സൗദാമിനി അഭിലാഷ്, തുടങ്ങിയവർ പ്രസംഗിച്ചു. കോൺഗ്രസ്സ് ഉദയനാപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നാനാടത്താണ് പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടന്നത് മണ്ഡലം പ്രസിഡൻ്റ് പി.ഡി ജോർജ്ജ് അദ്ധ്യക്ഷ വഹിച്ചു. വൈക്കം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വി. ബിൻസ് ഉദ്ഘാടനം ചെയ്തു. ഇ.കെ. ജോസ്, കെ.കെ. ചന്ദ്രൻ, ടി.പി. രാജലക്ഷ്മി, സജീവ് ഫ്രാൻസിസ്, വി.എസ്. സന്തോഷ്, സി.എൻ പ്രസന്നകുമാർ, സത്യൻ, ഐഷ ശശി, എം. അശോകൻ, കെ.സി സുനിൽ എന്നിവർ പ്രസംഗിച്ചു.

തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനവും സമ്മേളനവും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മണ്ഡലം പ്രസിഡൻ്റ് പ്രസിഡൻറ് എം.കെ ഷിബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.ഡി. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. വിജയമ്മ ബാബു, ശശിധരൻ വാളവേലി, എം. അനിൽകുമാർ, കെ.കെ ഷാജി, ജോൺ തറപ്പേൽ, സീതു ശശിധരൻ, പി.കെ. ജയപ്രകാശ്, അനിത സുഭാഷ്, വി.ജെ. ബാബു, പി.വി. സുരേന്ദ്രൻ, പ്രമോദ് സുഗുണൻ, നിസ്സാർ വരവുകാല, സി.എ. നൗഷാദ്, കുമാരി കരുണാകരൻ, നിഷ വി. നായർ, നിർമ്മല മാർട്ടിൻ,ശില്പ സാജു, ഫെബിന നിസാർ, മിനിബെന്നി എന്നിവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും