ഡൽഹി സമരം; പ്രകടനവും സമ്മേളനവും നടത്തി
തലയോലപ്പറമ്പ്: ഗ്യാനേഷ് കുമാർ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടും ഡൽഹി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിക്കുന്നതിനും കിസാൻ സഭ തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും സമ്മേളനവും നടത്തി. ജില്ലാ സെക്രട്ടറി ഇ.എൻ. ദാസപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. സുധർമ്മൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. മുരളീധരൻ സ്വാഗതം പറഞ്ഞു. കെ. വേണുഗോപാൽ, അനി ചെളളാങ്കൽ, പി.വി. കൃഷ്ണകുമാർ, കെ.സി. സജി, എം. രാജേഷ്, പ്രസാദ് പൈനാമിറ്റം, പി.എസ്. സുരേഷ് ബാബു, കെ.സി. രഘുവരൻ എന്നിവർ പ്രസംഗിച്ചു.
Comments ()