Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

ഡി.ബി. കോളേജിൽ ഗണിതശാസ്ത്ര ദിനം ആഘോഷിച്ചു

ഡി.ബി. കോളേജിൽ ഗണിതശാസ്ത്ര ദിനം ആഘോഷിച്ചു
തലയോലപ്പറമ്പ് ഡി.ബി കോളേജിൽ നടത്തിയഅന്താരാഷ്ട്ര ഗണിതശാസ്ത്ര പൈ ദിനാഘോഷം പ്രിൻസിപ്പാൾ ഡോ. ആർ.അനിത കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജ് ഗണിതശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഗണിതശാസ്ത്ര പൈ ദിനം ആഘോഷിച്ചു. അതോടനുബന്ധിച്ച് ഗണിതശാസ്ത്ര എക്സിബിഷനും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. മാത്തമാറ്റിക്സ് സെമിനാർ ഹാളിൽ നടന്ന ആഘോഷപരിപാടികൾ പ്രിൻസിപ്പാൾ ഡോ. ആർ.അനിത ഉദ്ഘാടനം ചെയ്തു. ഗണിതശാസ്ത്ര വിഭാഗം മേധാവി ലിനി മറിയം മാത്യു അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ പ്രതിഭാപുരസ്‌കാരവും രവി പിള്ള ഫൗണ്ടേഷന്റെ അക്കാദമിക് എക്സലൻസ് അവാർഡും നേടിയ രണ്ടാം വർഷ എംഎസ്സി മാത്തമാറ്റിക്സ് വിദ്യാർഥിനി ഐശ്വര്യ സജീവനെ ഉപഹാരം നൽകി അനുമോദിച്ചു.

വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങളും നൽകി. അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. കെ.എം.ബേബി സ്മിത, ഡോ. ദീപ.എച്ച്. നായർ, ഡോ. എൻ.ജിസി എന്നിവർ പ്രസംഗിച്ചു. ഗണിതശാസ്ത്രത്തിൽ സ്ഥിരവില സൂചിപ്പിക്കുന്ന ചിഹ്നമായ 'പൈ' യുടെ ആദ്യത്തെ മൂന്ന് അക്കങ്ങൾ 3/14 ആയി എഴുതാൻ കഴിയുമെന്നതിനാലാണ് മാർച്ച് 14ന് ഗണിതശാസ്ത്ര പൈ ദിനമായി ആഘോഷിക്കുന്നത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും