ഡി.ബി. കോളേജില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു

തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു. കോളേജ് ഇ ലേണിങ് സെന്ററില്‍ നടത്തിയ സെമിനാര്‍ വൈസ് പ്രിന്‍സിപ്പാള്‍ ഡോ.എ. നിഷ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മേധാവി ഡോ.വി. മഞ്ജു അധ്യക്ഷത വഹിച്ചു. മാധ്യമ കേരളം-ചരിത്രവും പരിണാമവും എന്ന വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ സുമേഷ് കെ. ബാലന്‍ ക്ലാസ് നയിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. അപര്‍ണ എസ്. കുമാര്‍, ഡോ.കെ.ടി. അബ്ദുസമദ്, ഡോ.ജി. രമ്യ, ഡോ. സൗമ്യ ദാസന്‍, ഡോ. രേണു, ഡോ.വി.എസ്. അര്‍ച്ചന എന്നിവര്‍ പ്രസംഗിച്ചു.