ഡ്രൈ ഡേയിൽ മദ്യവില്പന നടത്തിയ യുവാവ് പിടിയിൽ

വൈക്കം: ഡ്രൈ ഡേയിൽ മദ്യവില്പന നടത്തിയ യുവാവിനെ വൈക്കം എക്സൈസ് പിടികൂടി. ചെമ്പ് സ്വദേശി ഷാരോണിനെയാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച 18.5 ലിറ്റർ വിദേശമദ്യവുമായി പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ബുധനാഴ്ച രാവിലെ 10.30 ഓടെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കെ.പി. റെജി, കെ.വി. ബാബു, പ്രിവൻ്റീവ് ഓഫീസർമാരായ രതീഷ് ലാൽ, അശോക് ബി.നായർ, രാജീഷ് പ്രേം, സിവിൽ എക്സൈസ് ഓഫീസർ ജീമോൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എ.ജെ. സിബി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ച അരലിറ്റർ വീതമുള്ള 37 കുപ്പി വിദേശമദ്യവുമായി യുവാവിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.